പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം: തൊഴിൽ അവസരങ്ങൾ അറിയാം
തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഫിറ്റിംഗ്, പ്ലമ്പിങ് ട്രേഡുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ നിയമിക്കുന്നു. ടി.എച്ച്.എസ്.എൽ.സി, ഐ.ടി.ഐ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ (ഫിറ്റിങ് ആൻഡ് പ്ലമ്പിങ്) ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 26 ന് രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2300484.
ഗസ്റ്റ് അധ്യാപക നിയമനം
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുളള തസ്തികകളിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/അഭിമുഖം നടത്തും. മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നവർ ഒക്ടോബർ 25 ന് രാവിലെ 10 നും മെക്കാനിക്കൽ എൻജിനിയറിങ് ഗസ്റ്റ് ലക്ചററർ തസ്തികയിൽ അപേക്ഷിക്കുന്നവർ 10.30 നും കോളേജിലെത്തണം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ കൊണ്ടുവരണം.

അഭിമുഖം 26-ന്
ആലപ്പുഴ: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനവാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായുള്ള അഭിമുഖം ഒക്ടോബര്‍ 26-ന് സിവില്‍ സ്റ്റേഷന് അനക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ ലെറ്റര്‍, ജാതി, യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കണം.
വനിതാ ഹോംഗാര്‍ഡ്‌സ് നിയമനം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയില്‍ വനിത ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആര്‍മി, നേവി, എയര്‍ഫോഴ്സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി., എസ്.എസ്.ബി., ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക- അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ വിജയിച്ചിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുമുള്ളവരുമായിരിക്കണം. എസ്.എസ്.എല്‍.സി വിജയിച്ചവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും.
35നും 58നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് നവംബര്‍ 30-നകം നല്‍കണം. പ്രായം, മേല്‍വിലാസം, യോഗ്യത, മുന്‍കാല സര്‍വീസ് എന്നിവ സംബന്ധിച്ച രേഖകളുടെ പകര്‍പ്പും നല്‍കണം.
അധ്യാപക ഒഴിവ്
ആലപ്പുഴ: ഗവണ്‍മന്റ് മുഹമ്മദന്‍സ് ബോയ്സ് സ്‌കൂളില്‍ എച്ച്.എസ്.ടി വിഭാഗത്തില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 26ന് രാവിലെ 11.30-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0477 2260877, 8547947773.












Click it and Unblock the Notifications