ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് എഴുത്ത് പരീക്ഷ, പ്രോജക്ട് അസിസ്റ്റന്റ് ; തൊഴിൽ അവസരങ്ങൾ അറിയാം
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നാളെ (ഫെബ്രുവരി 14) രാവിലെ 10.30-ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2802686, 9447277287
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം. താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത ഡി.സി.എ യോടുകൂടിയ ബിരുദവും അല്ലെങ്കില്‍ പി.ജി.ഡി.സി.എ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് രാവിലെ 11ന് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

എല്‍.പി.എസ്.ടി ഒഴിവ്
ആനവായ് ജി.റ്റി.ഡബ്ല്യൂ.എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി ഒഴിവിലേക്ക് ഫെബ്രുവരി 14 ന് രാവിലെ 11 ന് സ്‌കൂളില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
റെസിഡന്റ് ട്യൂട്ടര്‍ നിയമനം
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ മുണ്ടൂര്‍ (പെണ്‍കുട്ടികള്‍), ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ മങ്കര (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതല വഹിക്കുന്നതിനായി റെസിഡന്റ് ട്യൂട്ടര്‍മാരെ താല്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദവും ബി.എഡും ഉള്ളവരായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഫെബ്രുവരി 18 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8547630126
അഭിമുഖം
പാലക്കാട് ഗവ: പോളിടെക്നിക് കോളേജില്‍ ജനറല്‍ വര്‍ക്ക് ഷോപ്പ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേട്ടര്‍ ഇന്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തസ്തികയിലേക്ക് താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഫെബ്രുവരി 17 ന് അഭിമുഖം നടത്തുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 17 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0491 2572640
ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ കൂടി
500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ കൂടി ആദിവാസി വിഭാഗത്തിൽനിന്ന് നിയമിക്കാൻ നടപടികളുമായി സർക്കാർ. വനാശ്രിതരായ ആദിവാസി വിഭാഗത്തിലുള്ളവർക്കായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തിക സൃഷ്ടിക്കുന്ന നിർദ്ദേശത്തിനുള്ള ഭേദഗതിക്കാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
ആദിവാസി വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ജീവിത സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായാണ് നടപടി. നിയമനത്തിന് പരിഗണിക്കുന്നതിനുള്ള പ്രായപരിധി നേരത്ത 33 വയസ്സായിരുന്നത് 41 വയസ്സായി ഉയർത്തി. ശാരീരി്ക യോഗ്യതകളിലും ഇളവ് വരുത്തിയിട്ടുണ്ട്. ആദിവാസി വിഭാഗത്തിലുള്ളവർക്ക് വനം സംബന്ധിച്ച അറിവും പരിചയവും പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം പരിസ്ഥിതി സരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സഹായകരമാകും












Click it and Unblock the Notifications