ഗസ്റ്റ് ലക്ചറര്‍, കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒഴിവ്; തൊഴിൽ അവസരങ്ങൾ അറിയാം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ എട്ടിന് രാവിലെ 11 മണിക്ക് നടക്കും.
യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍. എ.സി, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം / ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിങ് ടെക്‌നോളജി ഡിപ്ലോമ, രണ്ടു വര്‍ഷ പ്രവൃത്തിപരിചയം / ഹോട്ടല്‍ മാനേജ്‌മെന്റ്/ കാറ്ററിങ് ടെക്‌നോളജി ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഫോണ്‍ 04742713099.

കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 സെപ്റ്റംബർ 26 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ "ഇൻവെസ്റ്റിഗേറ്റിംഗ് ഗ്രോത്ത് ഇംപാക്ട്
ഓഫ് എപിപ്രെന്നം പിന്നേറ്റം സി വി ഓറിയം ഓൺ ഹോസ്റ്റ് ട്രീസ്, എ കേസ് സ്റ്റഡി ഇൻ ടെക്ടോണ ഗ്രാന്റിസ അറ്റ് കെ എഫ് ആർ ഐ" പീച്ചി ക്യാമ്പസിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താൽക്കാലിക ഒഴിവുണ്ട്. ഇതിലേക്കായുള്ള ഇന്റർവ്യൂ ഒക്ടോബർ
11ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് www.kfri.res. In എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഗസ്റ്റ് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍
പുനലൂര്‍ നെല്ലിപ്പള്ളി കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ നാളെ ( ഒക്ടോബര്‍ 06 )രാവിലെ 11 മണിക്ക് നടക്കും . യോഗ്യത-അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് റഗുലര്‍ കോഴ്‌സില്‍ ബികോം ഡിഗ്രി, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള സെക്രട്ടേറിയല്‍ പ്രാക്ടീസ്/ ഷോട്ട് ആന്‍ഡ് ആന്‍ഡ് ടൈപ്പ്‌റൈറ്റിംഗ് ഡിപ്ലോമ വിശദവിവരങ്ങള്‍ക്ക് 0475 22229670.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 11 ന് അസല്‍ രേഖകളും പകര്‍പ്പുകളുമായി കോളേജില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ മുന്‍കൂറായി തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഇന്റര്‍വ്യൂ സമയത്ത് കൊണ്ടുവരണം. ഫോണ്‍: 04924-254142.

സി-ഡിറ്റ്; മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സി-ഡിറ്റിന്റെ തിരുവല്ലം കേന്ദ്രത്തില്‍ നടത്തുന്ന ഓഫ്‌ലൈന്‍/ ഓണ്‍ലൈന്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ ഡിപ്ലോമ ഇന്‍ മോഷന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ അനിമേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് എന്നിവക്ക് പ്ലസ് ടു ആണ് യോഗ്യത. മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ്ങ് എന്നിവക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്് എസ് എസ് എല്‍ സിയാണ് യോഗ്യത. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് httsp://mediastudies.cdit.org/ സന്ദര്‍ശിക്കുക. ഫോണ്‍: 8547720167, 6238941788, 0471 2721917.












Click it and Unblock the Notifications