Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം

നെടുമങ്ങാട് സർക്കാർ കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറ്കടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് കോളേജ് വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റായ www.gcn.ac.in സന്ദർശിക്കുക.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് എംസിസിയില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0490 2399207, വെബ് സൈറ്റ്

അഭിമുഖം
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് - എൻ സി എ എസ് ഐ യു സി നാടാർ ( കാറ്റഗറി നമ്പർ.431/2020) തസ്തികയുടെ യോഗ്യരായ ഉദ്യോഗർത്ഥികളുടെ അഭിമുഖം നവംബർ 10ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖല ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ഒ ടി വി സർട്ടിഫിക്കറ്റ്, വ്യക്തി വിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് അസ്സൽ തിരിച്ചറിയൽ പത്രിക സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതുമാണ്.

kerala

അഭിമുഖം
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം)എൻസിഎ എൽസി /എ ഐ (കാറ്റഗറി നമ്പർ 268/2020) തസ്തികയുടെ യോഗ്യരായ ഉദ്യോഗാ ർത്ഥികൾക്കുള്ള അഭിമുഖം നവംബർ 10 ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ തൃശൂർ ജില്ലാ ഓഫീസിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ, മെമ്മോ, ഒ ടി വി സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് അസ്സൽ തിരിച്ചറിയൽ പത്രിക സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതുമാണ്.

പി എസ് സി അഭിമുഖം
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്‌കൂൾ ടീച്ചർ (മലയാളം --Cat.No.516/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ആദ്യഘട്ട അഭിമുഖം നവംബർ 12 മുതൽ 26 വരെയുള്ള തീയതികളിൽ പി എസ് സി തൃശൂർ ജില്ലാ ഓഫീസിൽ വെച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ഒടിവി സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് അസ്സൽ തിരിച്ചറിയൽ പത്രിക സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതുമാണെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    വാക് -ഇന്‍ -ഇന്റര്‍വ്യൂ
    സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലേക്ക് നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള താൽക്കാലിക ഒഴിവുകളിലേക്ക് ബി.ഇ/ബി.ടെക്(കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി)/എം.സി.എ/ഇലക്ട്രോണിക്‌സ് ലോ, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ലോ ഉള്ള മൂന്ന് വര്‍ഷത്തെ ഡിപ്ലോമ / ബി.സി.എ/ബി.എസ് .സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ വാക്-ഇന്‍-ഇന്റര്‍വ്യൂ തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലായി നടത്തുന്നു. താൽപര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം നവംബർ 9 ന് രാവിലെ 10.00 മണിക്ക് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org സന്ദര്‍ശിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+