ഫിസ്‌ക്‌സ്, കെമിസ്ട്രി, ജിയോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം
എറണാകുളം മഹാരാജാസ് കോളേജിലെ ഫിസ്‌ക്‌സ്, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ബി.എസ്.സി ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍, എന്‍വയോണ്‍മെന്റ് കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലെ മാത്തമാറ്റിക്‌സ് വിഷയത്തിലേക്ക് 2022-23 അധ്യയന വര്‍ഷത്തെ സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകന്‍ എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. മാത്തമാറ്റിക്‌സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം മിനിമം യോഗ്യതയുളളവര്‍ വിശദമായ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 15-ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.
മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ജിയോളജിയില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 21-ന് രാവിലെ 11-ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ www.maharajas.ac.in സന്ദര്‍ശിക്കുക.

കരാര്‍ നിയമനം
ചാവക്കാട് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ കുക്ക്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ കം വാര്‍ഡന്‍ കം ട്യൂട്ടര്‍ എന്നീ രണ്ട് തസ്തികയിലേക്ക് കരാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം, ജോലിയുടെ മുന്‍പരിജയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡാറ്റ, യോഗ്യതാ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പങ്കെടുക്കണം. കുക്ക് തസ്തികയിലേക്ക് പ്രായം 50 വയസ്സില്‍ താഴെയുള്ള ഏഴാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്കും ഫിസിക്കല്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ കം വാര്‍ഡന്‍ കം ട്യൂട്ടര്‍ തസ്തികയിലേക്ക് പ്രായം 40 നും 50 നും മദ്ധ്യേയുള്ളവരില്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9094665048, 0487 2501965.

ടൈപ്പിസ്റ്റ് തസ്തികയില്‍ ഒഴിവ്
തൃശൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഉള്ള താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ 17ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. പത്താം ക്ലാസ് പാസായ ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം (ലോവര്‍) സര്‍ട്ടിഫിക്കറ്റും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0487- 2333460

താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (വെല്‍ഡിങ്) തസ്തികയില്‍ ഉള്ള താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ 16ന് രാവിലെ 10 മണിക്ക് ഉദ്യോഗാര്‍ത്ഥികള്‍ അതത് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. അടിസ്ഥാന യോഗ്യത -മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ. ട്രേഡ് ഇന്‍സ്ട്രക്ടര്‍ (കാര്‍പ്പെന്ററി) തസ്തികയില്‍ ഉള്ള താല്‍ക്കാലിക ഒഴിവിലേയ്ക്ക് ജൂണ്‍ 16ന് ഉച്ചയ്ക്ക് 2 മണിക്ക് ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. അടിസ്ഥാന യോഗ്യത - ഐടിഐ കാര്‍പെന്ററി. ഫോണ്‍: 0487- 2333460

അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജൂനിയർ പി.എച്ച്.എൻ/ആർ.ബി.എസ്.കെ നഴ്സ് ,ഫിസിയോതെറാപ്പിസ്റ്റ് , സൈക്കോളജിസ്റ്റ് , ഹെൽത്ത് വിസിറ്റർ . യോഗ്യരായ ഉദ്യോഗാർത്ഥികൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷ ഫോറം മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 ജൂൺ 20 22 ന് വൈകിട്ട് നാലിന് . ലേഡീ ഹെൽത്ത് വിസിറ്ററുടെ അപേക്ഷ ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളം ജില്ലാ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ 0484 2354737 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.












Click it and Unblock the Notifications