ഗള്‍ഫ് ജോലി: ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ഒട്ടേറെ ഒഴിവുകള്‍; യുഎഇയിലും ഒമാനിലും
ദുബായ്: പശ്ചിമേഷ്യയില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട മരുന്ന് നിര്‍മാതാക്കളില്‍ ഒന്നാണ് ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. യുഎഇയിലെ റാസല്‍ ഖൈമ ആണ് ഇവരുടെ ആസ്ഥാനം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മരുന്ന് നിര്‍മാണ മേഖലയില്‍ സജീവമാണ് സള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്.
അയ്യായിരത്തിലേറെ ജീവനക്കാരാണ് ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ജോലി ചെയ്യുന്നത്. യുഎഇയില്‍ കൂടാതെ സൗദിയിലും ഇവര്‍ക്ക് മരുന്ന് നിര്‍മാണശാലകള്‍ ഉണ്ട്. ജനറല്‍ മെഡിസിന്‍സ്, ജള്‍ഫര്‍ ഡയബെറ്റിസ് സൊല്യൂഷന്‍സ്, ജള്‍ഫര്‍ ലൈഫ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഇവരുടെ ഉത്പന്നങ്ങള്‍ പുറത്തിറങ്ങുന്നത്. 2018 ല്‍ യുഎഇയിലെ ഒന്നാം നമ്പര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായി ഇവരെ റാങ്ക് ചെയ്തിരുന്നു. നിലവില്‍ യുഎഇയില്‍ ആണ് ഒഴിവുകള്‍. ഒമാനില്‍ ഉള്ള ഒരു ഒഴിവ് ഒമാന്‍ സ്വദേശികള്‍ക്ക് മാത്രമുള്ളതാണ്. പരിശോധിക്കാം...
ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

1. പോര്‍ട്ട് ഫോളിയോ മാനേജര്‍
2. പ്രൊഡക്ഷന്‍ ടെക്‌നീഷ്യന്‍- ജള്‍ഫര്‍ XII
3. സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍
4. ടീം ലീഡര്‍- ആര്‍എ
5. അസോസിയേറ്റ്- അനലിറ്റിക്കല്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍
6. ട്രെയ്‌നീ- എഎസ് ആന്റ് ടി
7. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്/ ടീം ലീഡര്‍- ട്രഷറി
8. സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റ്
9. ടീം ലീഡര്‍- ഫോര്‍മുലേഷന്‍

10. എന്‍ജിനീയര്‍- ഇലക്ട്രോണിക്‌സ്
11. മാനേജര്‍- അനലിറ്റിക്കല്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍
12. എആര്‍ ടീം ലീഡര്‍- മെത്തേഡ് വാലിഡേഷന്‍/ ഡെവലപ്‌മെന്റ്
13. സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ്- I
14. സീനിയര്‍ ടെക്‌നീഷ്യന്‍ (ഷിപ്പിങ് റീപ്ലേസ്‌മെന്റ്)
15. വര്‍ക്കര്‍ (ഫിസിക്കല്‍ ലാബ് റീപ്ലേസ്‌മെന്റ്)
16. ജൂനിയര്‍ സ്‌പെഷ്യലിസ്റ്റ്- ഐപിസി
17. പ്രൊസെസ് ലീഡ്- ഇന്‍സ്‌പെക്ഷന്‍ റെഡിനെസ്സ്
18. പ്രൊസസ് ലീഡ്- എന്‍ജിനീയറിങ് ഓവര്‍ സൈറ്റ്

19. പ്രൊസസ് ലീഡ്- കംപ്ലെയ്ന്റ് ആന്റി റീകോള്‍
20. പ്രൊസസ് ലീഡ്- ക്യുഎ / ആര്‍എ
21. ടീം ലീഡര്‍- എന്‍ജിനീയറിങ് കംപ്ലയന്‍സ്
22. ടീം ലീഡര്‍- ഇന്‍സ്ട്രുമെന്റേഷന്‍
23. ക്ലീനര്‍
24. സീനിയര്‍ എന്‍ജിനീയര്‍- ഇലക്ട്രോണിക്‌സ് / ഓട്ടൊമേഷന്‍
25. ഹെല്‍പര്‍- പ്രൊഡക്ഷന്‍
26. പ്രൊഡക്ഷന്‍ ടെക്‌നീഷ്യന്‍
27. പ്രൊഡക്ഷന്‍ ഫാര്‍മസിസ്റ്റ്

28. ടെക്‌നീഷ്യന്‍
29. സ്റ്റോര്‍ സൂപ്പര്‍വൈസര്‍
30. സ്റ്റോര്‍ വര്‍ക്കര്‍
31. സ്‌റ്റോര്‍ ക്ലീനര്‍
32. പ്രൊഡക്ഷന്‍ ടെക്‌നീഷ്യന്‍- ജള്‍ഫര്‍ VII ബയോടെക്‌നോളജി
33. മെഷീന്‍ ഓപ്പറേറ്റര്‍
34. ക്യുഎ മാനേജര്‍- നോണ്‍ സ്‌റ്റെറൈല്‍ ലിക്യുഡ്‌സ്
35. പ്രൊസസ് ലീഡ്- ക്യുസി ഓവര്‍സൈറ്റ് ആന്റ് ക്യുഐപി ക്യു
36. മാനേജര്‍- മാനുഫാക്ചറിങ് ഐടി
37. ടീം ലീഡര്‍- മൈക്രോ ബയോളജി
38. മെഷീന്‍ ഓപ്പറേറ്റര്‍ - പാക്കേജിങ്.
ജൾഫർ ഫാർമസ്യൂട്ടിക്കൽസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.

1980 ല്‍ ആണ് കമ്പനി സ്ഥാപിതമായത്. ആദ്യഘട്ടത്തില്‍ 30 മരുന്നുകള്‍ നിര്‍മിക്കാനുള്ള അനുമതിയായിരുന്നു ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചത്. നാല് വര്‍ഷത്തേക്കായിരുന്നു ഈ അനുമതി. 1990 കളില്‍ ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആഗോള വിപണിയില്‍ സാന്നിധ്യം ഉറപ്പിച്ച് തുടങ്ങിയിരുന്നു. പിന്നീട് ഒരു ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിവിഷനും ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആരംഭിച്ചു- മെനകൂള്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും മരുന്നുകള്‍ എത്തിക്കുന്നതിനായിരുന്നു ഇത്. 2011 ആയപ്പോഴേക്കും ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ വില്‍പന നടത്തുന്ന വമ്പന്‍ കമ്പനിയായി മാറുകയും ചെയ്തു. 2015 ല്‍ ബംഗ്ലാദേശിലും ഇവര്‍ മരുന്നുനിര്‍മാണ ശാല തുടങ്ങിയിരുന്നു.












Click it and Unblock the Notifications