ബഹ്റൈനിലേക്ക് ഡ്രൈവറേയും കുക്കിനേയും വേണം: ഒമാനിലേക്ക് നഴ്സിനേയും എഞ്ചിനീയറേയും, ശമ്പളം ലക്ഷം വരെ
പൊതുമേഖല സ്ഥാപനമായ ഓവർസീസ് ഡെവലപ്പ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് (ഒഡെപെക്ക്) വഴി നിരവധി മലയാളികള്‍ക്കാണ് വിദേശ രാജ്യങ്ങളില്‍ ജോലി കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത്. ഇപ്പോഴിതാ നിരവധി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒഡെപെക്ക് വഴി വീണ്ടും അവസരങ്ങള്‍ വന്ന് ചേർന്നിരിക്കുകയാണ്. ഒമാൻ, യു എ ഇ, ബഹ്റൈന്‍, സൌദി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഒഴിവുകളുള്ളത്.
വീട്ടുജോലിക്കാർ, കുക്ക്, ഡ്രൈവർ (ബഹ്റൈന്‍)
ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയുടെ കീഴിലാണ് വീട്ടുജോലിക്കാർ (സ്‌ത്രീ), കുക്ക് (സ്‌ത്രീ), ഡ്രൈവർ (പുരുഷൻ) എന്നി ഒഴിവുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഗൾഫ് മേഖലയില്‍ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്. അപേക്ഷകർക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ സൗജന്യമായിട്ടാണ് റിക്രൂട്ട് ചെയ്യുന്നത്.

മാസശമ്പളം 100-150 ബഹ്റിൻ ദിനാർ (21,651-32,476). താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ 2023 ഏപ്രിൽ 20-ാം തീയതിക്കുമുൻപായി [email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കേണ്ടതാണ്. പ്രായപരിധി 25 മുതല്‍ 45 വരെയാണ്. താമസവും ഭക്ഷണം സൌജന്യമായിരിക്കും.
രണ്ട് വർഷം കൂടുമ്പോള്‍ അവധിയും വിമാന ടിക്കറ്റും ലഭിക്കും. ഇതോടൊപ്പം തന്നെ മെഡിക്കല്‍ ഹെല്‍ത്ത് കെയർ സേവനവും സൌജന്യമായിരിക്കും. പത്ത് മുതല്‍ 12 മണിക്കൂർ വരെയായിരിക്കും ജോലി. ഉച്ചക്ക് 2 മണിക്കൂർ വിശ്രമം ലഭിക്കും. വിസ, റസിഡന്റ് പെർമിറ്റ് എന്നിവയും സൌജന്യമായിരിക്കും. മൂന്ന് മാസം പ്രബേഷന്‍ പീരിയഡ് ആയിരിക്കും.
vastu tips:ഈ മൃഗങ്ങളേയോ പക്ഷിയേയോ വീട്ടില്‍ വളർത്തുന്നുണ്ടോ: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കണം
നഴ്സിങ് - ഒമാന്‍
ഒമാനിലെ ഒരു പ്രശസ്തമായ സ്വകാര്യ ഹെൽത്ത്‌കെയർ ഗ്രൂപ്പ് 3 വർഷത്തെ പ്രവർത്തി പരിചയമുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. GNM/B.Sc /PBB.Sc/M.sc Nursing എന്നിവയാണ് യോഗ്യത. ലേബർ റൂമും, എന്‍ ഐ സി യു (സ്ത്രീ), എമർജൻസി ആന്‍ഡ് വാർഡ് (പുരുഷൻ) എന്നിങ്ങനെയാണ് നിയമനം. പ്രായപരിധി 35. ശമ്പളം 350 ഒമാന്‍ റിയാല്‍ (74,193.15) ഇന്ത്യന്‍ രൂപ. മൂന്ന് മാസത്തെ പ്രബേഷന്‍ ടൈം വിജയകരമായി പൂർത്തിയാക്കിയാല്‍ ഫ്ലൈറ്റ് ടിക്കറ്റ് ചാർജ് തിരികെ ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 15-ാം തീയതിക്കുമുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം.

ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‍മെന്‍റ് കമ്പനി- ഒമാന്‍
ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‍മെന്‍റ് കമ്പനിയിലേക്കുള്ള ഒഴിവുകൾ. പുരുഷന്‍മാർക്ക് മാത്രമാണ് നിയമനം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ളവർ ബയോഡാറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 20-ാം തീയതിക്കുമുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കുക.
മെയിന്‍റനൻസ് എൻജീനിയർ- 400 - 600 വരെ ഒമാന്‍ റിയാലാണ് ശമ്പളം. അതായത് 84793 മുതല്‍ 127000 വരെ. ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദവും 7-8 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ക്വാളിറ്റി കൺട്രോളർ ഇൻ-ചാർജ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓപ്പറേറ്റേഴ്‌സ്, സെയിൽസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലും നിയമനം നടക്കുന്നുണ്ട്.
ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഏഴ് മുതൽ എട്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. (ഒ.ഡി.ഇ.പി.സി രജിസ്‌ട്രേഷൻ നിർബന്ധം) വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42, 7736496574.
ഹൗസ്കീപ്പിംഗ് സ്റ്റാഫ് (വനിതകൾ മാത്രം) - യു എ ഇ
എ എസ് എസ് എല്‍ സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. ശമ്പളം - 1000 ദീർഹം. ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ള ഉദ്യോ ഗാർത്ഥികൾ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്. എൽ.സി എന്നിവയുടെ പകർപ്പുകൾ 2023 ഏപ്രിൽ 20-ാം തീയതിക്കുമുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം.












Click it and Unblock the Notifications