Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വനിത നഴ്‌സുമാര്‍ക്ക് അവസരം; താമസവും ഭക്ഷണവും വിസയും സൗജന്യം

job

നോർക്ക റൂട്ട്സ് മുഖേന സൗദി MoH ലേയ്ക്ക് വനിതാ നഴ്സുമാർക്ക് തൊഴിലവസരം. നഴ്സിങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 35 വയസ്സ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശംമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടക്കുന്ന തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിക്കും. അപേക്ഷകൾ സ്വീകരിക്കുന്നഅവസാന തീയതി ഫെബ്രുവരി 23.
കാർഡിയോളജി ICU/ ER/ ICU/ NICU/ PICU/ CATH LAB/ ജനറൽ നഴ്സിംഗ്/ ഡയാലിസിസ് / എൻഡോസ്കോപ്പി/മെന്റൽ ഹെൽത്ത്/ മിഡ്വൈഫ് / ഓങ്കോളജി/ OT (OR )/ PICU/ ട്രാൻസ്പ്ലാന്റ്/ മെഡിക്കൽ സർജിക്കൽ എന്നീ ഡിപ്പാർട്ട്മെന്റുകളിലേക്കാണ് തൊഴിലവസരമുള്ളത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ ബയോഡാറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ, വെള്ള പശ്ചാത്തലത്തിലുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ (JPG) എന്നിവ
[email protected]. എന്ന ഇമെയിലിലേയ്ക്ക് അയക്കണം. അഭിമുഖം കൊച്ചി, ബംഗളുരു, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ വച്ചായിരിക്കും. അഭിമുഖത്തിൽ പങ്കെടുക്കാനുദ്ദേശിക്കുന്ന സ്ഥലം ഉൾപ്പെടുത്തി വേണം അപക്ഷകർ ഇമെയിൽ അയക്കേണ്ടത്. സൗദി ആരോഗ്യ മന്ത്രാലയതിന്ടെ അറിയിപ്പ് പ്രകാരം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ കൊച്ചിയിലും, ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ ബാംഗ്ലൂരിലും, 25-26 ഫെബ്രുവരി വരെ ഡൽഹിയിലും, ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ചെന്നൈലുമായിരിക്കും അഭിമുഖം നടക്കുകയെന്ന്
നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
സംശയനിവാരണത്തിന് നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പർ 18004253939 , (ഇന്ത്യയിൽ നിന്നും)
+91 8802 012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യം) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. നോർക്ക റൂട്സിന്റെ വെബ്സൈറ്റായ www.norkaroots.org ലും
വിവരങ്ങൾ ലഭിക്കും.

നോർക്ക റൂട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർത്ഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്സിന്റെ ശ്രദ്ധയിൽപെടുത്തേണ്ടതാണ് (ഇമെയിൽ വിലാസം [email protected]).

എന്യൂമറേറ്റര്‍മാരെ ആവശ്യമുണ്ട്

എന്യൂമറേറ്റര്‍മാരെ ആവശ്യമുണ്ട്

ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന 11 -ാം മത് കാര്‍ഷിക സെന്‍സസിന്റെ ജില്ലയിലെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൈവശഭൂമി സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ആര്‍ ജ്യോതി ലക്ഷ്മി അഭ്യര്‍ഥിച്ചു. വിവിധ താലൂക്കുകളില്‍ നിലവിലുളള എന്യൂമറേറ്റര്‍മാരുടെ ഒഴിവിലേക്ക് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 ന് അകം അപേക്ഷിക്കാം. കോഴഞ്ചേരി - 04682998214, അടൂര്‍ - 04734 291760, തിരുവല്ല- 04692998910, മല്ലപ്പളളി - 0469 2998024, റാന്നി - 04735 299450.

ഫെസിലിറ്റേറ്റര്‍ നിയമനം

ഫെസിലിറ്റേറ്റര്‍ നിയമനം

പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ കോളനിയായ പാമ്പിനിയില്‍ പട്ടികവര്‍ഗവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2022 -23 അധ്യയന വര്‍ഷത്തേയ്ക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പാമ്പിനി കോളനിയിലോ സമീപത്തുള്ള മറ്റ് കോളനികളിലോ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യത ഉള്ളവരോ ആയിരിക്കണം. പാമ്പിനി നിവാസികളായ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. പ്രതിമാസ ഹാജരിന്റെ അടിസ്ഥാനത്തില്‍ പരമാവധി 15000 രൂപ ഓണറേറിയം ലഭിക്കും. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും, ജാതി - പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ (അസല്‍/ അറ്റസ്റ്റഡ്) എന്നിവ സഹിതം ഫെബ്രുവരി 21 ന് രാവിലെ 10ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇറ്റര്‍വ്യൂവില്‍ പങ്കെടുക്കാം.

 ഗസ്റ്റ് അധ്യാപക നിയമനം

ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള മെക്കാനിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ/റ്റിഎച്ച്എസ് എല്‍ സി യാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐറ്റിഐ (വെല്‍ഡിംഗ്) / റ്റിഎച്ച്എസ്എല്‍സി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 21 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+