Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: അബുദാബിയിലെ അല്‍ ദഫ്ര പെട്രോളിയം കമ്പനിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

അബുദാബി: പശ്ചിമേഷ്യയിലെ വളര്‍ന്നുവരുന്ന പെട്രോളിയം കമ്പനികളില്‍ ഒന്നാണ് അല്‍ ദഫ്ര. മറ്റൊരു പ്രത്യേകത കൂടിയുണ്ട് അല്‍ ദഫ്രയ്ക്ക്- അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്‌നോക്) കൊറിയന്‍ നാഷണല്‍ ഓയില്‍ കണ്‍സോര്‍ഷ്യവും സംയുക്തമായാണ് ഈ സംരഭം ഒരുക്കിയിട്ടുള്ളത്.

അഡിനോകിനാണ് 60 ശതമാനം ഓഹരികളും. കൊറിയന്‍ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും ജിഎസ് എനര്‍ജിയും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനാണ് ശേഷിക്കുന്ന 40 ശതമാനം ഓഹരികള്‍. യുഎഇയിലെ പുതിയ എണ്ണ, പ്രകൃതിവാതക സ്രോതസ്സുകള്‍ കണ്ടെത്തി ഉപയോഗപ്രദമാക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. നിലവില്‍ അബുദാബിയില്‍ ഒട്ടേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

Job

1. സീനിയര്‍ ജിയോഫിസിസ്റ്റ്- ഇന്റര്‍പ്രിട്ടേഷന്‍

2. മാനേജര്‍- ഓപ്പറേഷന്‍സ് സപ്പോര്‍ട്ട്

3. സീനിയര്‍ എന്‍ജിനീയര്‍- റിസര്‍വോയര്‍

4. സ്‌പെഷ്യലിസ്റ്റ്- പെട്രോളിയം എന്‍ജിനീയറിങ്

5. സ്‌പെഷ്യലിസ്റ്റ്- റിയല്‍ ടൈം സിസ്റ്റംസ്

6. കമേഴ്‌സ്യല്‍ പ്രൊപ്പോസല്‍ മാനേജര്‍- എഐക്യു

7. സീനിയര്‍ ഡാറ്റ സയന്റിസ്റ്റ്- എഐക്യു

8. സെയില്‍സ് ആന്റ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍- എഐക്യു

9. ലീഡ് , ഡാറ്റ് സയന്റിസ്റ്റ്- എഐക്യു

10. ടീം ലീഡര്‍- പ്രൊസസ് എന്‍ജിനീയറിങ്- ടെക്

11. ഇന്‍സ്‌പെക്ടര്‍- പെയിന്റിങ് ആന്റ് ഇന്‍സുലേഷന്‍

12. ലീഗല്‍ കോണ്‍സല്‍ജ ഗ്രൂപ്പ് ഡിസ്പ്യൂട്ട്‌സ് ആന്റ് അഡ്മിനിസ്‌ടേറ്റീവ് അഫയേഴ്‌സ്

13. സീനിയര്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- എഐക്യു

14. മാനേജര്‍- ഇന്റലക്ച്വല്‍ ക്യാപിറ്റല്‍

15. സീനിയര്‍ എക്‌സിക്യുട്ടീവ്- മാര്‍ക്കറ്റ് റിസര്‍ച്ച്

16. സീനിയര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍- സ്ട്രാറ്റജി ആന്റ് സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് (എക്‌സിക്യൂട്ടീവ് ഓഫീസര്‍)

17. മാനേജര്‍- എച്ച് സി സ്ട്രാറ്റജി

അഡ്‌നോകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ജോലികള്‍ക്ക് അപേക്ഷിക്കേണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് അഡ്‌നോക് എന്ന അബുദാബി നാഷണല്‍ ഓയില്‍ കമ്പനി. 45 വര്‍ഷമായി മേഖലയില്‍ ഉള്ള അഡ്‌നോക് ഗ്രൂപ്പിന് കീഴില്‍ 18 കമ്പനികളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+