ഗള്‍ഫ് ജോലി: ഡിപി വേള്‍ഡില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും ഇന്ത്യയിലും... ഉടന്‍ അപേക്ഷിക്കാം
ദുബായ്: ദുബായ് പോര്‍ട്‌സ് വേള്‍ഡ് എന്നതിന്റെ ചുരുക്കമാണ് ഡിപി വേള്‍ഡ്. ലോകത്തിലെ തന്നെ ഒന്നാം നിര ലോജിസ്റ്റിക്‌സ് കമ്പനികളില്‍ ഒന്നാണിത്. ദുബായ് ആണ് ആസ്ഥാനം. കാര്‍ഗോ ലോജിസ്റ്റിക്‌സ്, പോര്‍ട്ട് ടെര്‍മിനല്‍ ഓപ്പറേഷന്‍സ്, മാരിടൈം സേവനങ്ങള്‍ തുടങ്ങിയവയിലാണ് ഡിപി വേള്‍ഡിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ദുബായ് പോര്‍ട്‌സ് അതോറിറ്റിയും ദുബായ് പോര്‍ട്‌സ് ഇന്റര്‍നാഷണലും ലയിച്ചാണ് 2005 ല്‍ ഡിപി വേള്‍ഡ് രൂപീകരിക്കപ്പെടുന്നത്. ആഗോള കണ്ടെയ്‌നര്‍ ഗതാഗതത്തിന്റെ പത്ത് ശതമാവും ഡിപി വേള്‍ഡ് വഴിയാണെന്ന് പറയുമ്പോള്‍ തന്നെ കമ്പനിയുടെ വലിപ്പവും പ്രവര്‍ത്തന ബാഹുല്യവും വ്യക്തമാകും. നിലവില്‍ യുഎഇയിലും ഇന്ത്യയിലും ആണ് ഡിപി വേള്‍ഡില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

1. ബയര്‍
2. സൂപ്പര്‍വൈസര്‍- സെയ്‌ലര്‍ റിഗ്ഗര്‍
3. ഫിറ്റര്‍- മെക്കാനിക്കല്‍
4. ടഗ് സ്‌കിപ്പര്‍
5. പൈലറ്റ് ബോട്ട് സ്‌കിപ്പര്‍
6. റിവൈന്‍ഡര്‍
7. സൂപ്പര്‍വൈസര്‍- മെക്കാനിക്കല്‍
8. സെയില്‍സ് റെപ്രസെന്റേറ്റീവ്
9. മെഷീനിസ്റ്റ്- ബാലന്‍സിങ് മെഷീന്‍
10. സീനിയര്‍ ഇന്‍സ്ട്രക്ടര്‍- ബ്ലാസ്റ്റിങ് ആന്റ് പെയിന്റിങ്
11. മെക്കാനിക്കല്‍ ടെക്‌നീഷന്‍
12. പിആന്‍ഒ മാരിടൈം ലോജിസ്റ്റിക്‌സ്- ക്ര്യൂയിങ് ആന്റ് ടാലെന്റ് അക്യുസിഷന്‍ മാനേജര്‍
13. ജനറല്‍ മാനേജര്‍- വേള്‍ഡ് ക്രെയ്ന്‍ സര്‍വ്വീസസ് കണ്‍സള്‍ട്ടിങ്
14. ഫിറ്റര്‍- ഇലക്ട്രിക്കല്‍
15. മെഷീനിസ്റ്റ്
16. ഡോക്ക് മാസ്റ്റര്‍/ പൈലറ്റ്
17. ഫിറ്റര്‍- റഡ്ഡര്‍ ആന്റ് പ്രോപ്ലര്‍
18. ടെക്‌നീഷ്യന്‍- മെക്കട്രോണിക്‌സ്
19. ഫോര്‍മാന്‍- മെഷീനിസ്റ്റ്
20. വര്‍ക്ക് പ്രിപ്പറേറ്റര്‍- മെക്കാനിക്കല്‍
21. ഫോര്‍മാന്‍- പൈപ്പ്
22. റുവാഡ് എന്‍ട്രി പൊസിഷന്‍- ഗ്രാജ്വേറ്റ് ലെവല്‍
23. ബ്ലാസ്റ്റര്‍ പെയിന്റര്‍
24. ടഹീല്‍ സ്‌പോണ്‍സര്‍ഷിപ് പ്രോഗ്രാം ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)
25. സൂപ്പര്‍വൈസര്‍- ഓഫ്‌ഷോര്‍
26. ഇലക്ട്രീഷ്യന്‍- മെയിന്റനന്‍സ്
ഡിപി വേള്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക. ഇന്ത്യയിലും ഒട്ടേറെ ഒഴിവുകളുണ്ട്. ഈ വെബ്‌സൈറ്റ് വഴി തന്നെ ഇന്ത്യയിലെ ജോലികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications