ഗള്‍ഫ് ജോലി: പിഡിഒ (പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ) യില്‍ ഒട്ടേറെ ഒഴിവുകള്‍, നിയമനങ്ങള്‍ എല്ലാം ഒമാനില്‍
മസ്‌കറ്റ്: പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം പര്യവേഷണ കമ്പനിയാണ് പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ എന്ന പിഡിഒ. ഒമാനിലെ എണ്ണ, പ്രകൃതിവാതക ഉത്പാദനത്തിന്റെ ഭൂരിഭാഗവും പിഡിഒ ആണ്. അറുപത് ശതമാനവും ഒമാന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനമാണ് പിഡിഒ.
1962 ല്‍ ആയിരുന്നു ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ പിഡിഒ അസംസ്‌കൃത എണ്ണ കുഴിച്ചെടുത്തത്. ഒമാന്റെ ഭൂവിസ്തൃതിയുടെ മൂന്നില്‍ ഒന്നാണ് പിഡിഒയുടെ കണ്‍സഷന്‍ ഏരിയ. 130 പ്രൊഡ്യൂസിങ് ഫീല്‍ഡികളും ആറായിരത്തോളം എണ്ണക്കിണറുകളും ഉണ്ട്. ഇവര്‍ക്ക്. 7,700 ല്‍ പരം ആളുകള്‍ പിഡിഒയില്‍ നേരിട്ട് ജോലി ചെയ്യുന്നുണ്ട്. നിരവധി തസ്തികകളിലേക്കാണ് പിഡിഒ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നിയമനങ്ങള്‍ എല്ലാം ഒമാനില്‍ തന്നെയാണ്.

1. സീനിയര്‍ പ്രൊഡക്ഷന്‍ ജിയോളജിസ്റ്റ്
2. വെല്‍സ് കാപ്പബിലിറ്റി ഡെവലപ്‌മെന്റ് കോച്ച്
3. ഡബ്ല്യുഇ ഓപ്പറേഷന്‍സ്
4. എസ്ഡബ്ല്യുഇ കമ്മീഷനിങ്
5. എസ്ഡബ്ല്യുഇ ഓപ്പറേഷന്‍സ്
6. വെല്‍സ് സൂപ്പര്‍വൈസര്‍
7. വെല്‍ എന്‍ജിനീയറിങ് ഫീല്‍ഡ് കോച്ച്
8. സീനിയര്‍ പ്രൊഡക്ഷന്‍ ടെക്‌നോളജിസ്റ്റ്
9. ഫീല്‍ഡ് എസ്ഡബ്ല്യുഇ അഷ്യുറന്ഡസ്
10. സീനിയര്‍ റിസര്‍വോയര്‍ എന്‍ജിനീയര്‍
11. റിസര്‍വോയര്‍ എന്‍ജിനീയര്‍
12. പെട്രോ ഫിസിസ്റ്റ്
13. ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി- എസ്ആര്‍ ഡാറ്റ
14. ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി- സ്‌ക്രം മാസ്റ്റര്‍
15. സീനിയര്‍ പെട്രോഫിസിസ്റ്റ്
16. പ്രൊഡക്ഷന്‍ ജിയോളജിസ്റ്റ്
17. പ്രൊഡക്ഷന്‍ ടെക്‌നോളജിസ്റ്റ്
പെട്രോളിയം ഡെവല്പ്‌മെന്റ് ഒമാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം. മൊബൈല്‍ ഫോണ്‍ വഴി അപേക്ഷിക്കാനാവില്ല. ലാപ് ടോപ്പോ ഡെസ്‌ക് ടോപ്പോ വഴി അപേക്ഷിക്കുക.












Click it and Unblock the Notifications