മാസ ശമ്പളം 76,000 രൂപ, നഴ്സുമാർക്ക് ബഹ്റൈനിൽ വമ്പൻ അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോർക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി എസ് സി / ജി എൻ എം യോഗ്യതയും കുറഞ്ഞത് ഒരു വർഷം മെഡിക്കൽ സർജിക്കൽ/ ഐ സി യു / ഓപ്പറേഷൻ തീയറ്റർ പ്രവർത്തിപരിചയമുള്ള വനിതാ നഴ്സുമാർക്കും, ബി എസ് സി നഴ്സിങ്ങും എമർജൻസി/ആംബുലൻസ്/പാരാമെടിക് ഡിപ്പാർട്മെന്റുകളിൽ പ്രവർത്തി പരിചയമുള്ള പുരുഷ നഴ്സുമാർക്കും അപേക്ഷകൾ സമർപ്പിക്കാം.
അഭിമുഖം ഓൺലൈൻ മുഖേന നടത്തുന്നതാണ്. ഓൺലൈൻ അഭിമുഖത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പ്രായപരിധി 35 വയസ്സ് . ശമ്പളം കുറഞ്ഞത് 350 ദിനാർ ലഭിക്കും. (ഏകദേശം 76, 000/- ഇന്ത്യൻ രൂപ).

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നോർക്ക റൂട്സിന്റെ വെബ്സൈറ്റായ www.norkaroots.org മുഖേന അപേക്ഷിക്കാവുന്നതാണെന്ന്നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12, കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ് )
അപ്രെന്റീസ് ട്രെയിനിംഗ് പ്രോഗ്രാം
റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ (അനസ്തേഷ്യ) അപ്രെന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 17 വൈകിട്ട് നാലു മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.org/www.rcctvm.gov.in.
പ്രോജക്ട് ഓഫീസർ കരാർ നിയമനം
തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 36000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രോജക്ടുകൾ തയ്യാറാക്കി നടപ്പിലാക്കുക, സെൻട്രലി സ്‌പോൺസേഡ് സ്‌കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ.
സമാന മേഖലയിൽ പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 21 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.
ഗസ്റ്റ് ലക്ചറർ
കാര്യവട്ടം സർക്കാർ കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 14നു രാവിലെ 11നു പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക് 0471 2417112.












Click it and Unblock the Notifications