ഗുരുവായൂർ ദേവസ്വം ബോർഡിൽ വീണ്ടും ജോലി ഒഴിവുകൾ; നിയമനം അഭിമുഖത്തിലൂടെ
ഗുരുവായൂർ ദേവസ്വം ബോർഡിൽ വീണ്ടും ജോലി ഒഴിവുകൾ. അഭിമുഖത്തിലൂടെയാണ് നിയമനം. തസ്തിക, യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം എന്നീ വിവരങ്ങൾ അറിയാം
ഡ്രൈവർ ഗ്രേഡ് II
ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഏഴാം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർക്ക് കാറുകൾക്കും ജീപ്പുകൾക്കും അംഗീകൃതമായ നിലവിലുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 20-36 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 770 രൂപയാണ് ദിവസവേതനമായി ലഭിക്കുക. ഓഗസ്റ്റ് 10 നാണ് അഭിമുഖം.

അസിസ്റ്റന്റ് ലൈൻമാൻ
ഒരു ഒഴിവാണ് ഉള്ളത്. എസ് എസ് എൽ സി/തത്തുല്യം/ടെക്നിക്കൽ സെക്കൻഡറി സ്കൂൾ
വയർമാൻ/ഇലക്ട്രീഷ്യൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ സർക്കാർ നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പ്രായപരിധി 20-36 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 730 രൂപയാണ് ദിവസവേതനമായി ലഭിക്കുക. ഓഗസ്റ്റ് 11 ന് ഉച്ചിക്ക് 12 നാണ് അഭിമുഖം.
ഹെൽപ്പർ
രണ്ട് ഒഴിവുകളുണ്ട്. എഴാം ക്ലാസ് പാസകണം. നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കെ.എസ്.ഇ.ബി.ക്ക് കീഴിൽ എൻ.എം.ആർ. വർക്കർ യോഗ്യത വേണം.സ്റ്റേറ്റ് പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റിൽ ഇലക്ട്രിക്കൽ വിംഗിൽ പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രായപരിധി 18-36 വയസ്. ദിവസവേതനമായി 710 രൂപയാണ് ലഭിക്കുക. ഓഗസ്റ്റ് 11ന് 3 മണിക്കാണ് അഭിമുഖം.
പ്ലംബർ
ഒരു ഒഴിവാണ് ഉള്ളത്. എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത. കേരള ഗവൺമെന്റ് അംഗീകരിച്ച തത്തുല്യ പ്ലംബർ സർട്ടിഫിക്കറ്റ്, ഐ.ടി.ഐ/എൻ.സി.വി.ടി യോഗ്യതയും വേണം. 770 രൂപയാണ് ദിവസ വേതനം.
നഴ്സിങ് ട്യൂട്ടർ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ നഴ്സിംഗ് ട്യൂട്ടർ തസ്തികയിൽ ഒഴിവ്. രണ്ട് ഒഴിവുകളാണ് ഉള്ളത്. താത്കാലിക നിയമനമാണ്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ഒരു ഒഴിവ് ഓപ്പൺ വിഭാഗത്തിനും ഒരു ഒഴിവ് പട്ടികജാതി (എസ് സി) വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. എസ് സി വിഭാഗത്തിൽ യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ സംവരണ ചട്ടങ്ങൾ അനുസരിച്ച് മറ്റ് വിഭാഗങ്ങളിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
എം എസ് സി നഴ്സിംഗ് യോഗ്യതയും നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഉയർന്ന പ്രായപരിധി 41 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപയാണ് ശമ്പളമായി ലഭിക്കുക. താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രൊഫഷണൽ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 7-നകം ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണമെന്നും ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.


Click it and Unblock the Notifications