ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി നേടാം: ഈ യോഗ്യതയുണ്ടോ? , അപേക്ഷിക്കാം

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുകൾ.സോപാനം വാച്ച്മാൻ,ലേഡി സെക്യൂരിറ്റി ഗാർഡ് തസ്തികകളിൽ ആണ് ഒഴിവുകൾ. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം

സോപാനം വാച്ച്മാൻ

ആറ് മാസത്തേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ വേതനം 18,000 രൂപയാണ്. ആകെ 15 ഒഴിവുകളാണ് ഉള്ളത്. 30നും 50 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക.

jobb-42631791

അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ് ആണ്. യാതൊരുവിധ ശാരീരിക അസുഖങ്ങളുമില്ലാത്ത ആരോഗ്യദൃഢഗാത്രരായ പുരുഷന്മാർ ആയിരിക്കണം. അസിസ്റ്റന്റ് സർജൻ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കണം. നല്ല കാഴ്ചശക്തി ഉള്ളവരായിരിക്കണം. നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷപരിഗണിക്കില്ല.

ലേഡി സെക്യൂരിറ്റി ഗാർഡ്

ആറ് മാസമാണ് നിയമനം. പ്രതിമാസ വേതനം 18,000 രൂപയാണ്. ആകെ 15 ഒഴിവുകളാണ് ഉള്ളത്. 55 നും 60 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ് ആണ്. നിലവിലുള്ള ലേഡി സെക്യൂരിറ്റി ഗാർഡുകളുടെ അപേക്ഷ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

അപേക്ഷ ഫോം ഒക്ടോബർ 24 വരെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ഫീസ് 118 രൂപയാണ്.അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30. കൂടുതൽ വിവരങ്ങൾക്ക് blob:https://guruvayurdevaswom.in/7c790a48-5fc4-40bd-84dd-0055611242ee

റൂസയിൽ സിസ്റ്റം അനലിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ കോളേജ് (എഞ്ചിനീയറിംഗ്/ആർട്സ് ആന്റ് സയൻസ്), സർക്കാർ പോളിടെക്നിക് എന്നിവിടങ്ങളിൽ സിസ്റ്റം അനലിസ്റ്റ് / കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇൻസ്ട്രക്ടർ ഗ്രേഡ് - I തസ്തികകളിൽ ജോലി ചെയ്തുവരുന്നവർക്കും എഞ്ചിനീയറിംഗിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പിജിഡിസിഎ സർട്ടിഫിക്കറ്റും അല്ലെങ്കിൽ എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഐഐഐടിഎംകെ കോഴ്സ് സർട്ടിഫിക്കറ്റ് / ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് സർട്ടിഫിക്കറ്റ് / പിഎഫ്എംഎസ്സിലെ പരിചയം എന്നിവയിൽ ഏതെങ്കിലും ഒന്ന് അഭിലഷണീയമാണ്. അപേക്ഷകർ മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. റൂസ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം - 695034 എന്ന വിലാസത്തിൽ തപാൽ മുഖേനയോ [email protected] ഇമെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 24 വൈകിട്ട് അഞ്ച്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+