ഗുരുവായൂർ ദേവസ്വത്തിൽ ജോലി ഒഴിവ്: നിയമനം അഭിമുഖത്തിലൂടെ..യോഗ്യത, വേതനം അറിയാം

ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാൻ അവസരം. ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ആണ് ഒഴിവ്. താത്കാലിക നിയമനമാണ്. ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് അപേക്ഷിക്കാനാകുക. യോഗ്യത, വേതനം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം

എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ഫോട്ടോഗ്രാഫിയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യാമറ സ്വന്തമായി ഉള്ളവരായിരിക്കണം. ആകെ രണ്ട് ഒഴിവാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്. സംവരണ വിഭാഗത്തിൽപ്പെടുന്നവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1000 രൂപയാണ് പ്രതിദിന വേതനം ലഭിക്കുക.

jobd-2

25 ന് രാവിലെ 10ന് ദേവസ്വം ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസൽ രേഖകളും വെള്ളകടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ ദേവസ്വം വെബ്സൈറ്റ് അല്ലെങ്കിൽ 0487-2556335 എന്നീ നമ്പറിൽ ബന്ധപ്പെടാം. കൂടിക്കാഴ്ചയ്ക്ക് വരുന്ന ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 1 മണിക്കൂർ മുൻപ് എത്തിച്ചേരണം. അതിന് ശേഷം എത്തുന്നവരെ പരിഗണിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു. blob:https://guruvayurdevaswom.in/3c2b07dc-cf6b-4fdc-8d74-c35997c4ef8f

വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ ഒഴിവുകൾ

റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികകളിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം

വീഡിയോ എഡിറ്റർ - പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസ് ആണ്.

ഗ്രാഫിക് ഡിസൈനർ - പ്ലസ് ടുവും, വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമ/തത്തുല്യ യോഗ്യതയാണ് വേണ്ടത്. മേഖലയിൽ 2 വർഷത്തെ എങ്കിലും പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45 വയസാണ്.

29ന് പി.റ്റി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്ററിൽ രാവിലെ 10.30 നാണ് അഭിമുഖം നടക്കുക. അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതമാണ് ഹാജരാകേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma