• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ ജിം ട്രെയിനർ: തൊഴിൽ അവസരങ്ങൾ

Google Oneindia Malayalam News

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം, പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്‌സിൽ നിലവിലുള്ള ജിം ട്രെയിനറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവരും സ്‌പോർട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഫിറ്റ്നസ് ട്രെയിനിംഗിൽ ആറാഴ്ചത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലങ്കിൽ ഫിറ്റനസ് ട്രെയിനിംഗിൽ അംഗീകൃത സർവകലശാലകളിൽ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റർ ചെയ്ത ജിമ്മിൽ ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. കായിക താരങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർക്ക് 2022 ജനുവരിയിൽ 40 വയസ്സ് കവിയാൻ പാടില്ല. അപേക്ഷകർ നവംബർ 23ന് ഉച്ചക്ക് 2 മണിക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

സ്റ്റാഫ്‌ നഴ്‌സ്‌ നിയമനം
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ഒരുവർഷ കാലാവധിയിൽ സ്റ്റാഫ്‌ നഴ്സിനെ നിയമിക്കുന്നു. പ്രതിമാസ വേതനം 30,995 രൂപ. യോഗ്യതകൾ: സയൻസ് ഐച്ഛികവിഷയമായെടുത്ത പ്ലസ്ടു, അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിഎസ് സി നഴ്സിങ്ങിൽ ബിരുദം അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഒരു വർഷത്തെ ജനറൽ നഴ്സിങ് അല്ലെങ്കിൽ മിഡ്‌വൈഫറി കോഴ്‌സ്. കേരള നഴ്സിംഗ് മിഡ്‌വൈഫ്‌സ് കൗൺസിൽ അംഗീകരിച്ച രജിസ്ട്രേഷൻ സിർട്ടിഫിക്കറ്റ്, ലാബിലുള്ള പ്രവർത്തനപരിചയം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 16 ന് രാവിലെ 10ന് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0487 2200310, 2200319

ബിസിനസ് അനലിസ്റ്റ്

തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റിൽ കരാർ ആടിസ്ഥാനത്തിൽ ബിസിനസ് അനലിസ്റ്റുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 30 വയസിൽ താഴെ പ്രായമുള്ള ബിരുദ ബരുദാനന്തരധാരികൾക്കാണ് അവസരം. താത്പര്യമുള്ളവർ നവംബർ 30 നു വൈകിട്ട് 5 നു മുമ്പായി hr@kcmd.in എന്ന email id യിൽ അപേക്ഷിക്കണം. വിശദവവിവരങ്ങൾക്ക് : www.kcmd.in.

അപേക്ഷ ക്ഷണിച്ചു
അന്തിക്കാട് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന അന്തിക്കാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യട്ടീവ് ഓഫീസറുടെ (സി ഇ ഒ ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം ബി എ, അഗ്രി, ബിടെക് അഗ്രി, റൂറൽ ഡെവലപ്പ്മെൻ്റ് ബിരുദധാരികൾക്ക് മുൻഗണന. യോഗ്യതയുള്ള ബിരുദദാരികൾക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയവും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയോടൊപ്പം anthikkadfpc@gmail.com, Copy to (CC) lakshmikaroth@gmail.com, fpopmukerala@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ഈ മാസം 25 നു വൈകിട്ട് 4 മണിക്ക് മുമ്പായി അന്തിക്കാട് ഓഫിസിൽ നേരിട്ടോ അല്ലാതെയോ നൽകണം. വിശദ വിവരങ്ങൾക്ക് ഫോൺ - 9037061308

ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എന്‍ജിനീയര്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഐ.ടി.മിഷന്‍ തിരുവനന്തപുരം ജില്ലയില്‍ ഇ-ഓഫീസ്/ ഇ-ഡിസ്ട്രിക് പദ്ധതിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറെ (എച്ച്.എസ്.ഇ) നിയമിക്കുന്നു. ജില്ലാ കളക്ടറേറ്റ് ജില്ലയിലെ വിവിധ ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ താലൂക്ക് എന്നിവ കേന്ദ്രീകരിച്ചാണ് ജോലി. നിലവിലെ ഒഴിവുകള്‍- ഒന്ന്. ശമ്പളം പ്രതിമാസം 21,000/- രൂപ, യോഗ്യത: ബിടെക് ബിരുദം (ഐ.ടി/ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷന്‍)/ എം.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ് എന്നിവയോടൊപ്പം ഐ.ടി.യില്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ 3 വര്‍ഷ ഡിപ്ലോമ (ഹാര്‍ഡ് വെയര്‍/കംപ്യൂട്ടര്‍/ ഐ ടി) എന്നിവയോടൊപ്പം ഐ.ടിയില്‍ ഏറ്റവും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 30 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ലഭിക്കുന്നതിനും https://trivandrum.gov.in എന്ന വെബ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷ, രേഖകള്‍ എന്നിവ ജില്ലാ കളക്ടറേറ്റില്‍ നവംബര്‍ 30 ന് വൈകീട്ട് 4 മണിക്കകം ലഭിക്കണം.

English summary
Gym Trainer in State Sports Council: Know latest Career Opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X