ആയുർവേദ കോളേജിൽ ഗൈനക്കോളജി, പീഡിയാട്രിഷൻ ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം
കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രിഷൻ, ആർ.എം.ഒ (അലോപ്പതി) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളാണുള്ളത്. ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ന് MBBS, MD/ MS ( Obstetrics & Gynaecology) യാണ് യോഗ്യത.
പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 10ന്. പീഡിയാട്രിഷന് MBBS, MD (Paediatrics) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും.

ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 11.30ന്. ആർ.എം.ഒ (അലോപ്പതി)യ്ക്ക് MBBS ആണ് അടിസ്ഥാന യോഗ്യത. Diploma(Obstetrics&Gynaecology) യോഗ്യതയുള്ളവർക്ക് മുൻഗണന. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 ഉച്ചയ്ക്ക് ശേഷം 2.30ന്.
അപേക്ഷകൾ ബയോഡാറ്റയും ബന്ധപ്പെട്ട ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻകാർഡ് എന്നിവയും സഹിതം മാർച്ച് 30നു പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. അഭിമുഖ തീയതിയിൽ ഏതെങ്കിലും കാരണങ്ങളാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്നു പ്രിൻസിപ്പാൾ അറിയിച്ചു.
ഓൺലൈൻ മുഖേന നഴ്‌സുമാർക്ക് ക്രാഷ് പരിശീലനം
നാഷണൽ ഹെൽത്ത് മിഷനിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ഓൺലൈൻ ക്രാഷ് പരിശീലനം നൽകുന്നു. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച് ഫിനിഷിംഗ് സ്‌കൂളാണ് 16 ദിവസത്തെ ക്രാഷ് കോഴ്‌സ് നടത്തുന്നത്. ഓൺലൈൻ ക്ലാസുകൾ 17ന് ആരംഭിക്കും. ഉദ്യോഗാർഥികൾ കൂടുതൽ വിവരങ്ങൾക്ക് 9496015051, 9496015002, 0471-2365445, 0497-2800572, 9496015018 എന്നീ നമ്പരുകളിൽ വിളിക്കുകയോ www.kswdc.org, www.reach.org.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.
വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലാ ദാരിദ്ര്യലഘൂകരണവിഭാഗം നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടപ്പാക്കിവരുന്ന പി.എം.കെ.എസ്.വൈ 2 പദ്ധതിയിലെ പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെ പരിഗണിക്കും. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18 രാവിലെ 11ന് യോഗ്യതാ രേഖകളുടെ അസൽ സഹിതം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഹാജരാകണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2360137
പമ്പ് ഓപ്പറേറ്റര്‍ : താത്ക്കാലിക നിയമനം
Recommended Video
ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. യോഗ്യത - .പമ്പ് ഓപ്പറേറ്റീവ് ട്രെയിനിങ് ട്രെഡില്‍ ടി.ഏച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ,അല്ലെങ്കില്‍ എസ്.എസ്.എഏല്‍.സി.യും കെ .ജി.ടി.ഇ/ എന്‍ .ടി. സി / ഐ ടി ഐ ( ഇലക്ടിക്കല്‍ / എം .എം .വി) അല്ലെങ്കില്‍ തത്തുല്യം . മുന്‍ പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 21 ന് രാവിലെ 11 ന് അഭിമുഖത്തിന് ഓഫീസില്‍ എത്തണം . ഫോണ്‍ :- 0466-2260350












Click it and Unblock the Notifications