Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ് തീർത്ഥാടനം: ജിദ്ദ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ താൽക്കാലിക ഡെപ്യുട്ടേഷൻ

2022ലെ ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് താൽക്കാലിക ഡെപ്യുട്ടേഷൻ നിയമനം നടത്തുന്നു. മുസ്ലിം മതവിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയം ഭരണാധികാരമുള്ള സ്ഥാപനങ്ങൾ എന്നിവയിലെ സ്ഥിരം ജീവനക്കാരായിരിക്കണം. താൽക്കാലിക നിയമനം മെയ് 2022 പകുതി മുതൽ ആഗസ്റ്റ് 2022 പകുതിവരെയുള്ള കാലയളവിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്.
കോർഡിനേറ്റർ (അഡ്മിൻ), അസിസ്റ്റന്റ് ഹജ് ഓഫീസർ, ഹജ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ ഓൺലൈനായി www.haj.nic.in/deputation മുഖേന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൽ സമർപ്പിക്കണം. ഓൺലൈനായി 20നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.haj.nic.in.

job

ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ 02.03.2022ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23, ഫോൺ: 0471-2478193, ഇ-മെയിൽ വിലാസം: [email protected] എന്ന വിലാസത്തിൽ ഫെബ്രുവരി 28നകം ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര ഗവണ്‍മെന്റ് സെപ്ഷ്യല്‍ ഹോം & ചില്‍ഡ്രന്‍സ് ഹോം, ഗവണ്‍മെന്റ് മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരുടെ നാല് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 25 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനങ്ങളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. സ്തീകള്‍, അധിക യോഗ്യതയുള്ളവര്‍, പ്രവൃത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 23 ന് മുന്‍പായി ലഭിക്കത്തക്ക വിധത്തില്‍ തപാലായി അയക്കണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു. വിലാസം- ജില്ലാ വനിതാ ശിശുവികസന ഓഫീസ്, വി.ടി.സി കോംപൗണ്ട്, പൂജപ്പുര, തിരുവനന്തപുരം. ഫോണ്‍: 0471 2342075, 2340126.

എസ്.ടി. പ്രൊമോട്ടര്‍ നിയമനം

ആലപ്പുഴ: ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി പ്രോജക്ട് ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകളുടെ കീഴില്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലെ 1182 ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളെയാണ് പരിഗണിക്കുന്നത്.
പത്താം ക്ലാസ് വിജയിച്ച സേവന സന്നദ്ധരായവക്ക് അപേക്ഷിക്കാം. പ്രായം- 20നും 35 നും മധ്യേ. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങളിലെ എട്ടാം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും.
നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം,പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും
www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. അതത് സെറ്റില്‍ന്‍മെന്റുകളിലുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണനയുണ്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകള്‍ ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനു മുന്‍പ് നല്‍കണം. ഫോണ്‍: 0471-2304594.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+