Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഗ്രിയുണ്ടോ? മിൽമയിൽ ജോലി നേടാം..അതും പരീക്ഷയില്ലാതെ, നിയമനം അഭിമുഖം വഴി

കോ- ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (മില്‍മ)ക്ക് കീഴില്‍ ഒഴിവുകൾ. എറണാകുളം മേഖല യൂണിയന്റെ വിവിധ യൂണിറ്റിന് കീഴിലുള്ള തൃശൂര്‍, കോട്ടയം, മൂന്നാര്‍ യൂണിറ്റുകളിലാണ് ഒഴിവുള്ളത്. ഫീല്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ് തസ്തികയിലേക്കാണ് നിയമനം. കരാർ നിയമനമാണ്. പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പാസായിരിക്കണം. (ഇരുചക്ര വാഹന ഡ്രൈവിങ് ലൈസന്‍സും കമ്പ്യൂട്ടര്‍ നൈപുണ്യവും അഭിലഷണീയം). തൃശൂർ യൂണിറ്റിൽ 30 ന് രാവിലെ 11 നും കോട്ടയത്ത് ഓഗസ്റ്റ് 6 ന് രാവിലെ 11 നും മൂന്നാർ യൂണിറ്റിൽ 13 ന് രാവിലെ 11 നുമാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0484 2541193, 2556863

hiring

കോൺഫിഡ൯ഷ്യൽ അസിസ്റ്റന്റ്

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാ൯ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ കോൺഫിഡ൯ഷ്യൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.erckerala.org, www.keralaeo.org വെബ്സൈറ്റ് സന്ദ൪ശിക്കുക. വിലാസം ദ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാ൯, ഡിഎച്ച് റോഡ്, ഫോ൪ഷോ൪ റോഡ് ജംക്ഷ൯, ഗാന്ധിസ്ക്വയറിനു സമീപം, എറണാകുളം. ഫോൺ - 0484 2346488, 8714356488

താത്കാലിക നിയമനം

പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് രാത്രി സേവനത്തിന് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി ഒരു മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍. ഇന്റര്‍ര്‍വ്യൂ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10-ന്.

ഗസ്റ്റ് ലക്ചറര്‍ നിയമനം

ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ബിടെക് ബിരുദമാണ് യോഗ്യത. ജൂലൈ 26 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങള്‍ 9400006449 എന്ന നമ്പറിൽ ലഭിക്കും.

പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം

നെയ്യാർഡാമിൽ പ്രവത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൂവോളജിയിൽ ബിരുദാനന്തര ബിരുദം, ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത.

അപേക്ഷകർ 20 നും 36 വയസിനും ഇടയിൽ പ്രായമുളളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ച് രാവിലെ 11ന് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0471 2450773

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+