Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരുദ യോഗ്യത ഉണ്ടോ? കെഎസ്എഫ്ഇയിൽ അവസരം; ഒരു വർഷം പരിശീലനം, സ്റ്റൈപന്റും

ബിരുദം പൂർത്തിയാക്കിയോ? എന്നാൽ ഇതാ കെഎസ്എഫ്ഇയിൽ അവസരം. ഗ്രാജ്വേറ്റ് ഇന്റേൺ-ക്ലറിക്കൽ ഒഴിവിലാണ് പരിശീലനം ലഭിക്കുക. ഒരു വർഷമാണ് പരിശീലന കാലാവധി.

പത്തനംതിട്ട, കോട്ടയം, കട്ടപ്പന, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം. അസാപ് കേരള വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്റ്റൈപ്പന്റായി 1000 രൂപ ലഭിക്കും. ഡിസംബർ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in

job2

ദിവസവേതന അടിസ്ഥാനത്തിൽ നിയമനം

പാലക്കാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച് എസ് എസ് ടി ഫിസിക്കൽ സയൻസ് (കെമിസ്ട്രി) തസ്തികയിൽ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദം, ബിഎഡ്, കെ-ടെറ്റ്/ സെറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 31 നാണ് അഭിമുഖം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖയും, യോഗ്യത സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ഡിസംബര്‍ രാവിലെ 10 ന് എത്തിച്ചേരണം. ഫോണ്‍: 0491-2572038

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 28 ന്

അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ (ഈഴവ സംവരണം), മെക്കാനിക്ക് ഡീസല്‍ (പൊതു വിഭാഗം) വിഷയങ്ങളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ബിരുദം/ ത്രവത്സര ഡിപ്ലോമ/ എന്‍‌.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഡിസംബര്‍ 28 ന് രാവിലെ 10.30 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496292419.

എസ് ടി കോ-ഓഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ എറണാകുളം ജില്ലാ മിഷനില്‍ എസ് ടി കോ-ഓഡിനേറ്റര്‍ തസ്തികയില്‍ ഒഴിവുകൾ. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡിഗ്രി യോഗ്യതയുള്ള എസ് ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. കോതമംഗലം, കൂവപ്പടി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. . പ്രായം 18-45 (2024 ഡിസംബര്‍ ഒന്നിന്)
വിദ്യാഭ്യാസ യോഗ്യത- ഏതെങ്കിലും വിഷയത്തില്‍ ബിരുദം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, കലക്ടറേറ്റ്, രണ്ടാം നില, കാക്കനാട് വിലാസത്തില്‍ ഡിസംബര്‍ 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. പ്രതിമാസ ഓണറേറിയം 16,000 രൂപ അപേക്ഷാ ഫോമിന്റെ മാതൃക സിഡിഎസ് ആഫീസില്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+