കേരളാ പോലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനം: തൊഴിൽ വാർത്തകൾ അറിയാം
കേരളാ പോലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും ഹാന്‍റ്ബോള്‍, ഫുട്ബോള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്ക് മാത്രവും അത്ലറ്റിക്, ബാസ്ക്കറ്റ് ബോള്‍, സൈക്ലിംഗ്, വോളിബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍ 10 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, സായുധ പോലീസ് സേനാഭവന്‍, പേരൂര്‍ക്കട, തിരുവനന്തപുരം - 5 എന്ന വിലാസത്തില്‍ ലഭിക്കണം. ജ്ഞാപനം, അപേക്ഷ ഫോറം, മറ്റു വിവരങ്ങള്‍ എന്നിവ കേരളാ പോലീസിന്‍റെ വെബ്സൈറ്റിൽ (www.keralapolice.gov.in) ലഭ്യമാണ് .
ഓണസാരിയില്‍ കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യ; വൈറലായി പുതിയ ഫോട്ടോഷൂട്ട്

അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഓഡിയോളജിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷ ആഗസ്ത് 19 രാവിലെ 10 മണി മുതല്‍ സ്വീകരിക്കും. അവസാന തീയതി ആഗസ്ത് 26 വൈകിട്ട് അഞ്ച് മണി. അപേക്ഷ സമര്‍പ്പിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കും www.nhmkannur.in സന്ദര്‍ശിക്കുക. ഫോണ്‍: 0497 2709920.
നേഴ്‌സിംഗ് പരിശീലനം അപേക്ഷിക്കാം
ആരോഗ്യ വകുപ്പിന് കീഴിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന് കാസര്‍കോട് ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ പാസായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2021 ഡിസംബര്‍ 31ന് 17 വയസ് തികഞ്ഞിരിക്കണം. 30 വയസ് കവിയരുത്. പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വയസും പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കും അഞ്ച് വയസും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
മലയാളം എഴുതാനും വായിക്കാനും അറിയണം. ആശാവര്‍ക്കേഴ്‌സിന് രണ്ട് സീറ്റുകളും പാരാമിലിറ്ററി/ എക്‌സ്പാരാമിലിറ്ററി സര്‍വ്വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാ ഫോറം www.dhskerala.gov.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 75 രൂപയും ജനറല്‍ വിഭാഗത്തിന് 200 രൂപയുമാണ്. നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയിലടച്ച രസീത് സഹിതം സെപ്തംബര്‍ 14 ന് വൈകിട്ട് അഞ്ച് മണിക്കകം പരിശീലന കേന്ദ്രത്തിലെ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. ഫോണ്‍: 04994 227613.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാതായ്ക്കര ഗവ. ഐ.ടി.ഐയില്‍ അരിത്മാറ്റിക് - ഡ്രോയിങ് വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിംഗ് ഡിപ്ലോമ. മണിക്കൂര്‍ അടിസ്ഥാനത്തില്‍ 945 രൂപയാണ് പ്രതിദിന വേതനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഓഗസ്റ്റ് 27ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍: 9496286560.












Click it and Unblock the Notifications