ശ്രീചിത്രയിൽ ഇതാ നിരവധി ഒഴിവുകൾ; 78,000 രൂപ ശമ്പളം..കൂടുതൽ വിവരങ്ങൾക്ക്
ശ്രീചിത്രയിൽ ഒഴിവ്. റിസർച് ഫെലോ, റിസർച്ച് സയിന്റിസ്റ്റ്, പ്രൊജക്ട് ടെക്നിക്കൽ സപ്പോർട്ട് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. യോഗ്യത, ശമ്പളം, അഭിമുഖം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
റിസർച് ഫെലോ-പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ ശമ്പളമായി ലഭിക്കും. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. ജൂൺ 4 ന് രാവിലെ 11 നാണ് അഭിമുഖം.

പ്രൊജക്ട് റിസർച്ച് സയിന്റിസ്റ്റ്-ബി.വിഎസ്സി/ ബി.വിഎസ്സി ആന്റ് എഎച്ച്. എം.വിഎസ്സി (സർജറി) ഉള്ളവർക്ക് മുൻഗണ. അപേക്ഷിക്കാനുള്ള പ്രായം 35 വയസ്. പ്രതിമാസം 67,000 ആണ് ശമ്പളം. അഭിമുഖം രാവിലെ ജൂൺ 9 ന് രാവിലെ 9.30 ക്ക് .
പ്രൊജക്ട് ടെക്ക്നിക്കൽ സപ്പോർട്ട് III-മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ
28,000 ആണ് ശമ്പളം. 35 വയസാണ് പ്രായപരിധി.
പ്രൊജക്ട് റിസർച്ച് സയിന്റിസ്റ്റ്- ബിടെകും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എംടെകും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അതുമല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ.ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/ ബയോമെഡിക്കൽ എഞ്ചിനീയറിങ് എന്നിവയിൽ പിഎച്ച്ഡി. ശമ്പളം 78,000. അഭിമുഖം ജൂൺ 10 ന് രാവിലെ 10.30.
കൂടുതൽ വിവരങ്ങൾക്ക് -https://www.sctimst.ac.in/recruitment/
വെച്ചൂചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍
ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. തസ്തിക, യോഗ്യത ക്രമത്തില്‍ ചുവടെ. ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് - ബന്ധപ്പെട്ട വിഷയത്തില്‍ ബി-ടെക് ഫസ്റ്റ്ക്ലാസ്. ട്രേഡ്‌സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് - ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമ. ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് - ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമ. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം /തതുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ അഞ്ചിന് രാവിലെ 10ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.
ട്രേഡ്‌സ്മാന്‍ നിയമനം
കണ്ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇലക്ട്രോണിക്‌സ്, വെല്‍ഡിങ്, ടര്‍ണിങ്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടിഷനിങ് ട്രേഡുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍മാരെ നിയമിക്കുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെ അസ്സല്‍ രേഖകള്‍, പകര്‍പ്പുകള്‍, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ നാലിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഇ മെയില്‍: [email protected], ഫോണ്‍: 9400006494
ജൂനിയർ റസിഡന്റ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ജൂൺ 17ന് അഭിമുഖം നടത്തും. ടി.സി.എം.സി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.












Click it and Unblock the Notifications