Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനിയുടെ വീട്ടിലെ ജോലിക്കാരനാകാമോ? കിട്ടിയാല്‍ ലൈഫ് സെറ്റ്.. പക്ഷെ കടമ്പകളേറെ

ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. ലോകത്തിലെ ശതകോടീശ്വരന്‍മാരുടെ ലിസ്റ്റില്‍ ആദ്യ പത്തിലുള്ള മുകേഷ് അംബാനിയുടെ വീടായ ആന്റിലിയയ്ക്ക് 15000 കോടിക്ക് മുകളില്‍ വിലയുണ്ട് എന്നാണ് റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റുകള്‍ പറയുന്നത്. 2011 ലാണ് മുകേഷ് അംബാനിയും കുടുംബവും ഇവിടേക്ക് താമസം മാറിയത്.

27 നിലകളുള്ള ഈ ആഡംബര സ്വകാര്യ വസതിയില്‍ സ്പാ, ഹെല്‍ത്ത് സെന്റര്‍, സിനിമ തിയേറ്റര്‍, സ്വിമ്മിംഗ് പൂളുകള്‍, ജാക്കുസികള്‍, യോഗാ സ്റ്റുഡിയോ, ഡാന്‍സ് ഫ്‌ലോര്‍, അമ്പലം, സ്‌നോ റൂം, ഡാന്‍സ് ഫ്‌ലോര്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഇവിടെ വൃത്തിയായി സൂക്ഷിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി 700 ഓളം ജോലിക്കാര്‍ ഉണ്ട് എന്നാണ് വിവരം. എങ്ങനെയാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നത് എന്നല്ലേ.

Mukesh Ambani

എല്ലാ ജോലിക്കും അനുയോജ്യരും യോഗ്യതയുള്ളവരും സര്‍ട്ടിഫൈഡായിട്ടുള്ളതും ആയ ആളുകളെ മാത്രമെ ആന്റിലിയയില്‍ നിയമിക്കൂ. പാചകക്കാരന് പാചകത്തില്‍ ബിരുദം നിര്‍ബന്ധമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആദ്യം വേണ്ടത് കഠിനമായ എഴുത്തുപരീക്ഷ പാസാകുക എന്നതാണ്. ആദ്യപടി പാസാകുന്നവരെ അടുത്ത റൗണ്ടായ അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കും. അതുകൊണ്ടും തീരില്ല.

നിങ്ങള്‍ അപേക്ഷിക്കുന്ന ഓരോ തസ്തികയിലേക്കും അംഗീകൃത ബിരുദമോ സര്‍ട്ടിഫിക്കേഷനോ ആവശ്യമാണ്. പാത്രം കഴുകാനുള്ള ജോലി ചെയ്യാന്‍ പോലും കര്‍ശനമായ സ്‌ക്രീനിംഗ് പ്രക്രിയയെ അതിജീവിക്കണം. അതേസമയം ജോലി നേടി കഴിഞ്ഞാല്‍ പിന്നെ ജീവനക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ടതില്ല. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കടത്തിവെട്ടുന്ന ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുക.

അംബാനിയുടെ ഡ്രൈവര്‍ക്ക് മാത്രം പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. അതായത് ഒരു വര്‍ഷം 24 ലക്ഷം രൂപയാണ് ആന്റിലിയയിലെ ഡ്രൈവര്‍ക്ക് ലഭിക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിലെ പല ഉന്നത പ്രൊഫഷണലുകളേക്കാളും വലിയ ശമ്പളഘടനയാണിത്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് പരമാവധി 15000 രൂപ മുതല്‍ 50000 രൂപ ശമ്പളം വരെ ലഭിക്കുന്നുണ്ട് എന്നാണ് വിവരം.

മികച്ച ശമ്പളത്തോടൊപ്പം, ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ കോര്‍പ്പറേറ്റ് തലത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട് എന്ന് അംബാനി കുടുംബം ഉറപ്പാക്കുന്നുണ്ട്. ഒരോരുത്തരുടേയും തസ്തികയ്ക്ക് അനുസരിച്ചാണ് ശമ്പളം. ഏതായാലും ലോകത്തിലെ ഏറ്റവും വിലയേറിയ ആഡംബര വസതിയുടെ കാര്യക്ഷമത നിലനിര്‍ത്തുന്നതില്‍ ഈ ജീവനക്കാരും നിര്‍ണായക പങ്ക് വഹിക്കുന്നു എന്ന് നിസംശയം പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+