എയർപോർട്ട് അതോറിറ്റിക്ക് കീഴിൽ ഇതാ അവസരം; ഈ യോഗ്യതയുണ്ടോ? ഇപ്പോൾ തന്നെ അപേക്ഷിക്കാം
ഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡോക്ടർ തസ്തികയിൽ അവസരം. ജനറൽ മെഡിസിൻ, ഗൈനക്കോളജിസ്റ്റ് വിഭാഗത്തിൽ മെഡിക്കൽ കൺസൾട്ടന്റ് (സ്പെഷ്യലിസ്റ്റ്) തസ്തികയിലേക്കാണ് നിയമനം. 70 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ന്യൂഡൽഹിയിലെ രാജീവ് ഗാന്ധി ഭവൻ, ഐ എൻ എ മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലായിരിക്കും നിയമനം ലഭിക്കുക.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസേന രണ്ട് മണിക്കൂർ ജോലിക്ക് 3,000 രൂപയാണ് ഓണറേറിയം ലഭിക്കുക. അതിന് ശേഷമുള്ള ഓരോ മണിക്കൂറിനും 1500 രൂപ ലഭിക്കും. 1 വർഷത്തേക്കായിരിക്കും നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ ഒക്ടോബർ 10 ന് മുൻപായി അപേക്ഷിക്കണം. മെയിൽ -medical‐[email protected]

എയർപോർട്ട് അതോറിറ്റിയിൽ അപ്രന്റീസുകൾ
എയർപോർട്ടിൽ ജോലി വേണോ? അപ്രന്റീസുകളെ ക്ഷണിച്ചിരിക്കുകയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈസ്റ്റേൺ റീജിയൺ. ഡിഗ്രി, ഡിപ്ലോമ,
ഐഐടി (മ്പ്യൂട്ടർ ഓപറേറ്റർ, പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രിക്കൽ, മെക്കാനിക്ക്, ഇലക്ട്രോണിക്സ് ) പൂർത്തിയായവർക്ക് അപേക്ഷിക്കാം. 135 ഒഴിവുകളാണ് ഉള്ളത്.
അപക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 26 വയസാണ്.
ബിരുദധാരികൾക്ക് 45 പോസ്റ്റുകളും ഡിപ്ലോമക്കാർക്ക് 50 പോസ്റ്റുകളും ഐടിഐ പൂർത്തിയായവർക്ക് 40 പോസ്റ്റുകളുമാണ് ഉള്ളത്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ളവർക്കായിരിക്കും അപേക്ഷിക്കാൻ സാധിക്കുക. യോഗ്യതകളെ കുറിച്ച് വിശദമായി അറിയാം
ഡിഗ്രിയു ഡിപ്ലോമയും
എഞ്ചിനീയറിംഗിൽ നാല് വർഷത്തെ ബിരുദമോ ഒരു വർഷത്തെ (റെഗുലർ) ഡിപ്ലോമയോ ഉണ്ടായിരിക്കണം. 2022 ലോ 22 ന് ശേഷമോ ഡിഗ്രി പാസായവർ ആയിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 26 വയസാണ്. എസ് സി , എസ് ടി, ഒബിസി, പിഡബ്ല്യുബിഡി വിഭാഗത്തിൽ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ഡിഗ്രിക്കാർക്ക് ആർഎച്ച്ക്യൂ (ഇആർ), ബെർഹാംപൂർ, ബഗ്ഡോഗ്ര, ബുബനേശ്വർ എന്നിവിടങ്ങളിലായിരിക്കും ട്രെയിനിങ്. 15000 രൂപ സ്റ്റൈപന്റായി ലഭിക്കും. ഡിപ്ലോമക്കാർക്ക് കൂച്ച് ബെഹാർ, ദിയോഗർ, ജർസുഗുധ, പാട്ന എന്നിവിടങ്ങളിലായിരിക്കും പരിശീലനം. 12,000 രൂപയാണ് സ്റ്റൈപന്റ്
ഐടിഐ
ഉദ്യോഗാർത്ഥികൾക്ക് ഐടിഐ/എൻസിവിടി സർട്ടിഫിക്കറ്റുകൾ ഉള്ളവരായിരിക്കണം. പക്യോങ്, പോർട്ട് ബ്ലയർ, റായ്പൂർ, റാഞ്ചി എന്നിവിടങ്ങളിലായിരിക്കും പരിശീലനം ലഭിക്കുക. 9,000 രൂപയാണ് സ്റ്റൈപന്റായി ലഭിക്കുക. പരിശീലന കാലയളവ് ഒരു വർഷമാണ്.
ഒക്ടോബർ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിഞ്ജാപനം വിശദമായി വായിക്കാം-https://www.aai.aero/en/recruitment/release/486968












Click it and Unblock the Notifications