ഇസ്രായേലില്‍ നാടന്‍ ജോലി; മാസ ശമ്പളം 1.38 ലക്ഷം, 905 പേര്‍ക്ക് സെലക്ഷന്, അടുത്ത റിക്രൂട്ട്മെന്റ്...
ഇസ്രായേലില്‍ ഒട്ടേറെ ജോലി അവസരങ്ങളുണ്ടെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. നിര്‍മാണ രംഗത്താണ് ജോലി ഒഴിവ് കൂടുതലുള്ളത്. പിന്നെ വീട്ടുജോലിക്കാരായും ആളുകളെ ആവശ്യമുണ്ട്. ആവശ്യത്തിന് ജോലിക്കാരെ നല്കാന് തയ്യാറാണെന്ന് നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ജനുവരിക്ക് ശേഷം റിക്രൂട്ട്മെന്റ് നടന്നു. ഇന്നലെ മൂന്നാമത്തെ സംസ്ഥാനത്തും. ഇനി മൂന്ന് സംസ്ഥാനങ്ങളില്‍ കൂടെ റിക്രൂട്ട്മെന്റിന് സാധ്യതയുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധമേഖലയാണ് ഇസ്രായേല്‍. എങ്കിലും ഇവിടേക്ക് ജോലിക്കാരെ ആവശ്യമുണ്ട് എന്ന് അറിയുമ്പോള്‍ ആളുകള്‍ തയ്യാറാവുന്നതിന്റെ പ്രധാന കാരണം ഉയര്‍ന്ന ശമ്പളമാണ്. ഒരു ലക്ഷത്തിലധികം രൂപ നാടന്‍ ജോലികളിലൂടെ സമ്പാദിക്കാന്‍ സാധിക്കും. നമ്മുടെ നാട്ടില്‍ മൂന്നും നാലും മാസം ജോലി ചെയ്താല്‍ കിട്ടുന്ന കൂലി ഇസ്രായേലില്‍ ഒരു മാസം കൊണ്ട് ലഭിക്കും. റിക്രൂട്ട്മെന്റ് സംബന്ധിച്ച് വിശദീകരിക്കാം...

തെലങ്കാനയിലായിരുന്നു കഴിഞ്ഞ ദിവസം ഇസ്രായേല്‍ ജോലിക്കുള്ള റിക്രൂട്ട്മെന്റ്. നാല് ദിവസമായി നടന്ന പരിപാടിയില്‍ 2209 പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിവ് പരിശോധിച്ചാണ് ജോലി നല്‍കുക. ഇതിന് വേണ്ടി പ്രത്യേക പരിശോധനകളുണ്ടാകും. തെലങ്കാനയില്‍ നടന്ന റിക്രൂട്ട്മെന്റിന് ശേഷം 905 പേരെ സെലക്ട് ചെയ്തുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തെലങ്കാന സംസ്ഥാന സര്‍ക്കാരാണ് റിക്രൂട്ട്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചത്. നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പറേഷന് ഇന്റര്‍നാഷണലിന്റെ (എന്‍എസ്ഡിസിഐ) സഹായത്തോടെയായിരുന്നു പ്രോഗ്രാം. ആശാരി, സെറാമിക് ടൈലേഴ്സ്, വീടുകളും കെട്ടിടങ്ങളും പ്ലാസ്റ്ററിങ് ചെയ്യുന്നവര്‍, ഇന്റസ്ട്രിയല്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെയാണ് പ്രധാനമായും തിരഞ്ഞെടുത്തത്. പ്രതിമാസം 1.2 ലക്ഷം മുതല്‍ 1.38 ലക്ഷം രൂപ വരെ ഇവര്‍ക്ക് ശമ്പളം ലഭിക്കുമെന്ന് റിക്രൂട്ട്മെന്റ് ടീം പറയുന്നു.
ഈ വര്‍ഷം മൂന്നാമത്തെ സംസ്ഥാനത്താണ് ഇസ്രായേല്‍ ജോലിക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്റ് നടക്കുന്നത്. ഉത്തര്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലായിരുന്നു നേരത്തെ നടന്നത്. ഇനി രാജസ്ഥാന്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാകും അടുത്ത റിക്രൂട്ട്മെന്റ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍ പ്രദേശില്‍ നടന്ന റിക്രൂട്ട്മെന്റ് പരിപാടിയില്‍ 7182 പേരും ഹരിയാനയില്‍ 1320 പേരും പങ്കെടുത്തു. 5087 പേരെ യുപിയില്‍ നിന്നും 530 പേരെ ഹരിയാനയില്‍ നിന്നും തിരഞ്ഞെടുത്തു.
അതേസമയം, ജോലി സെലക്ഷന് കിട്ടിയ എല്ലാവരും ഇസ്രായേലിലേക്ക് പോയിട്ടില്ല. 60 പേരടങ്ങുന്ന ഒരു സംഘം മാത്രമാണ് പുറപ്പെട്ടത്. മാര്‍ച്ചില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ശക്തമായ വേളയില്‍ മലയാളിയായ യുവാവ് ഇസ്രായേല്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പൗരന്മാര് ഇസ്രായേലിലേക്ക് പോകുന്നത് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി തടഞ്ഞു. യുദ്ധമേഖലയാണ് എന്നതിനാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിശദമായി അറിഞ്ഞ ശേഷം മാത്രമേ ഇസ്രായേലിലേക്ക് പോകാന്‍ തയ്യാറെടുക്കാവൂ.
ഇസ്രായേലില്‍ നാടന്‍ ജോലികള്‍ ചെയ്തിരുന്നത് പലസ്തീന്‍കാരായിരുന്നു. യുദ്ധം തുടങ്ങിയതോടെ 80000ത്തോളം പലസ്തീന്‍കാരെ നിര്‍മാണ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഇവര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കി. ഇതോടെയാണ് ബദല്‍ ജോലിക്കാരെ വേണ്ടി വന്നതും ഇന്ത്യയുമായി ധാരണയിലെത്തിയതും. മറ്റു രാജ്യങ്ങളില്‍ നിന്ന് ജോലിക്കാരെ എത്തിക്കാനും ഇസ്രായേല്‍ ശ്രമിക്കുന്നുണ്ട്.
-
എഐ തരും പണി, മണിക്കൂറിന് 14,000 രൂപ ശമ്പളം! വമ്പൻ ഓഫർ അറിയാതെ പോകല്ലേ -
കേന്ദ്ര സർവീസിൽ അവസരങ്ങളുടെ പെരുമഴ; 3,000 ലേറെ ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത മതി -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ












Click it and Unblock the Notifications