Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി ഇതെന്ത് ഭാവിച്ചാണ്: ശമ്പളത്തില്‍ വന്‍ വർധനവ്, യുകെയെ മറികടക്കും, സാധാരണക്കാർക്കും പ്രതീക്ഷ

ഭൂരിഭാഗം ആഗോള സാമ്പത്തിക സമൂഹവും പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറക്കലുമൊക്കെയായി തൊഴിലാളി സൌഹൃദമല്ലാത്ത നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ സൗദി അറേബ്യക്ക് വ്യത്യസ്തമായ ഒരു കഥയാണ് പറയാനുള്ളത്. ശമ്പള കുതിച്ചുചാട്ടത്തിനൊപ്പം രാജ്യത്ത് നിരവധി അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ബാങ്കിങ് മേഖലയിലാണ് ശമ്പളം വർധിച്ചിരിക്കുന്നത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വികസ പ്രവർത്തനങ്ങളാണ് സൌദി സമ്പദ് വ്യവസ്ഥയുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഘടകം. 600 ബില്യൺ ഡോളറിലധികം ആസ്തിയുള്ള അദ്ദേഹത്തിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പോലുള്ള സർക്കാർ സ്ഥാനപങ്ങള്‍ തകർപ്പൻ വേഗത്തിലാണ് നിയമനം നടത്തുന്നത്. പലപ്പോഴും രാജ്യത്ത് ആസ്ഥാനമായുള്ള വിദേശ സ്ഥാപനങ്ങളിൽ നിന്ന് ജീവനക്കാരെ നേരിട്ട് റിക്രൂട്ട് ചെയ്യുകയാണെന്നും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യന്നു.

 mohammad-bin-salman-

ധാരളം നിയമനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വലിയ സ്ക്രൂട്ടിനിറ്റി തന്നെയുണ്ടാവുന്നു. അതായത് കൃത്യമായ യോഗ്യത ഇല്ലാത്ത ആളുകള്‍ക്ക് എളുപ്പത്തില്‍ ജോലിക്ക് കയറുക സാധ്യമല്ല. നിങ്ങള്‍ എല്ലാവിധ യോഗ്യയും ഉള്ള ഒരു വ്യക്തിയാണെങ്കില്‍ സർക്കാറിന് കീഴിലുള്ളതും അല്ലാത്തതുമായി വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് പ്രവേശിക്കാനും ഉയർന്ന ശമ്പളം സ്വന്തമാക്കാനും സാധിക്കും.

പരിചയസമ്പന്നരായ ജീവനക്കാരുടെ കുറവുള്ളതിനാലാണ് മികച്ച തൊഴിലാളികള്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കുന്നത്. സൗദി അറേബ്യയിലെ മിക്ക ബാങ്കിംഗ് പ്രൊഫഷണലുകൾക്കും പാശ്ചാത്യ സാമ്പത്തിക കേന്ദ്രങ്ങളിലെ തങ്ങളുടെ എതിരാളികളേക്കാൾ ഏകദേശം 20% കൂടുതൽ സമ്പാദിക്കാൻ കഴിയുമെന്നാണ് പ്രമുഖ റിക്രൂട്ടിങ് ഗ്രൂപ്പായ ഹെയ്സ് പിഎൽസി കണക്കാക്കുന്നുത്.

അയൽരാജ്യമായ ദുബായിൽ നിന്ന് രാജ്യത്തേക്ക് മാറാൻ തയ്യാറുള്ള പ്രവാസി എക്സിക്യൂട്ടീവുകൾക്ക് 20% മുതൽ 35% വരെ അധികമായി ആവശ്യപ്പെടാമെന്നും ഹെഡ്ഹണ്ടിംഗ് സ്ഥാപനമായ മാർക്ക് വില്യംസിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. നിങ്ങള്‍ വളറെ അധികം പ്രവർത്തി പരിചയമുള്ള ജോലിക്കാർക്ക് ഇതിലും ഉയർന്ന തുക ആവശ്യപ്പെടാന്‍ സാധിക്കും.

vastu tips: ഉറക്കം ഉണർന്നാല്‍ ഉടന്‍ കണ്ണാടിയില്‍ നോക്കിയാല്‍ ദോഷം: രാവിലെ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

 jobs

സൗദി അറേബ്യ "രണ്ടു പതിറ്റാണ്ട് മുമ്പത്തെ ചൈനയെപ്പോലെയാണ്," സിറ്റിഗ്രൂപ്പ് ഇങ്കിന്റെ മിഡിൽ ഈസ്റ്റിലെ വൈസ് ചെയർപേഴ്‌സണും രാജ്യത്തിലെ കൺട്രി ഓഫീസറുമായ കാർമെൻ ഹദ്ദാദ് അഭിപ്രായപ്പെടുന്നു. അതേസമയം, രാജ്യത്തിന്റെ അതിവേഗ സാമ്പത്തിക പരിഷ്‌കാരങ്ങൾ സാമ്പത്തിക മേഖലയിലെ പ്രതിഭകൾക്കായുള്ള പോരാട്ടം പോലുള്ള പുത്തൻ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.

സൗദി അറേബ്യയിൽ ബാങ്കിങ് മേഖലയില്‍ പ്രവർത്തിക്കുന്നു വൈസ് പ്രസിഡന്റ് പോലുള്ള പദവികളില്‍ $225,000 മുതൽ $255,000 വരെ വാർഷിക ശമ്പളമാണ് ലഭിക്കുന്നതെന്നാണ് ഹെയ്‌സ് സർവേയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് അവകാശപ്പെടുന്നത്. 2022ലെ ഡാർട്ട്‌മൗത്ത് പാർട്‌ണേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ഇതേ നിലയിലുള്ള മുൻനിര ബാങ്കുകളിലെ ലണ്ടൻ ശമ്പളത്തേക്കാൾ 10% മുതൽ 20% വരെ കൂടുതലാണിത്.

സാധാരണ ജോലികള്‍ ലക്ഷ്യമിടുന്ന പ്രവാസികളെ സംബന്ധിച്ചും സൌദിയില്‍ നിന്നും വരുന്നത് സന്തോഷകരമായ വാർത്തകളാണ്. രാജ്യത്ത് നിയോം ഉള്‍പ്പടേയുള്ള വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇവയിലെല്ലാം സാധാരണ തൊഴിലാളികളെ മുതല്‍ എഞ്ചീനിയർമാരെ വരെ ആവശ്യമായിട്ടുണ്ട്. അതോടൊപ്പം പദ്ധതികള്‍ യാഥാർത്ഥ്യമാവുമ്പോവും വിവിധ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ഇപ്പോഴിതാ ദുബായ്, ദോഹ തുടങ്ങിയ പ്രാദേശിക എതിരാളികളെ മറികടന്ന് റിയാദിനെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയും നടപ്പില്‍ വരുത്താന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. പദ്ധതിയുടെ ഭാഗമായി പുതിയ ദേശീയ വിമാനക്കമ്പനി രൂപീകരിക്കുന്നതായി സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള സൗദി എയർവേഴ്സിന് പുറമേയാണ് റിയാദ് എയർ എന്ന പുതിയ കമ്പനി രൂപീകരിക്കുന്നത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ "വിഷൻ 2030" പരിഷ്‌കരണ അജണ്ടയുടെ ഭാഗമായിട്ടാ സൌദി വ്യോമയാന രംഗത്തും പുതിയ വികസനം ലക്ഷ്യമിടുന്നത്. 2030 ഓടെ പ്രതിവർഷം 330 ദശലക്ഷം യാത്രക്കാർ റിയാദ് വഴി കടന്ന് പോവുകയെന്നതാണ് സൌദി അധികൃതർ സ്വപ്നം കാണുന്നത്. ഓരോ വർഷവും അഞ്ച് ദശലക്ഷം ടൺ വരെ ചരക്ക് നീക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2030-ഓടെ പ്രതിവർഷം 120 ദശലക്ഷം യാത്രക്കാരെയും 2050-ഓടെ 185 ദശലക്ഷം യാത്രക്കാരെയും ഉൾക്കൊള്ളാൻ പറ്റുന്ന രീതിയില്‍ തലസ്ഥാനമായ റിയാദിൽ 57 ചതുരശ്ര കിലോമീറ്റർ (22 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഒരു പുതിയ വിമാനത്താവളത്തിന്റെ പദ്ധതിക്ക് കഴിഞ്ഞ നവംബറിൽ സൌദി തുടക്കം കുറിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+