ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അപ്രന്റീസ്; 209 ഒഴിവ് ..ഇപ്പോൾ അപേക്ഷിക്കാം
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അപ്രന്റീസ് ഒഴിവ്. 209 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തേക്കാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രാജസ്ഥാനിലാണ് നിയമനം ലഭിക്കുക.
യോഗ്യത-അനുബന്ധ ട്രേഡുകളിൽ ഐടിഐ (എൻസിവിടി) . അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 18 നും 25 നും ഇടയിൽ. എസ് സി , എസ് ടി വിഭാഗങ്ങൾക്ക് അഞ്ച് വർഷത്തേയും ഒ ബി സി വിഭാഗങ്ങൾക്ക് മൂന്ന് വർഷത്തേയും ഇളവുണ്ട്. ഐഐടി മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 2 ആണ്. കൂടുതൽ വിവരങ്ങൾക്ക് - www.hindustancopper.com

ഡിആർഡിഒയിലും അപ്രന്റീസ് തസ്തികയിൽ ഒഴിവ്
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയുടെ (ഡിആർഡിഎൽ) കീഴിലുള്ള ബെംഗളൂരുവിലെ ഇലക്ട്രോണിക്‌സ് ആൻഡ് റഡാർ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് അപ്രന്റീസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 88 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 58 ഒഴിവുകൾ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികയിൽ ഉള്ളതാണ്. 30 ഒഴിവുകൾ ഡിപ്ലോമകാർക്ക് വേണ്ടിയും.
എഞ്ചിനിയറിങ്ങിൽ ബിരുദവും എഞ്ചിനിയറിങ് ഡിപ്ലോമയുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ബിരുദ യോഗ്യതയുള്ളവർക്ക് 9000 വരും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 8,000 രൂപയും സ്റ്റൈപന്റായി ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 25 ഐണ്. കൂടുതൽ വിവരങ്ങൾക്ക് -www.drdo.gov.in
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
വാക് ഇന്‍ ഇന്റര്‍വ്യൂ
കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കാല, ചെറുകര, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്, തെ•ലയിലെ ഉറുകുന്ന് എന്നീ പട്ടികവര്‍ഗ നഗറുകളിലെ ഉന്നതി ട്യൂഷന്‍ സെന്ററുകളില്‍ ട്യൂട്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: ബി.എഡ്/ടി.ടി.സിയും ബിരുദവും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും, ബന്ധപ്പെട്ട നഗറുകളിലെ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഒഴിവുകള്‍: ആറ്. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളുമായി മെയ് 21 രാവിലെ 10 മുതല്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9496070347, 0475-2319347.
അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരുടെ അപേക്ഷ ക്ഷണിച്ചു
മലപ്പുറം: പട്ടികജാതി വികസന വകുപ്പില്‍ മലപ്പുറം ജില്ലയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് (ആകെ ഒഴിവ് 31) പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 21-35. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക്/ ഡിപ്ളോമ /ഐ ടി ഐ. പ്രതിമാസ ഹോണറേറിയം 18000/ രൂപ. അപേക്ഷാഫോം ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജാതി സര്‍ട്ടിഫിക്കറ്റും സഹിതം മെയ് 20ന് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍-0483 2734901.
സൈക്കോളജിസ്റ്റ് നിയമനം
മലപ്പുറം ഗവ. കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലേക്ക് ജീവനി വെൽബിയിംഗ് പദ്ധതിയുടെ ഭാഗമായി ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ/കൗൺസലിങ് മേഖലയിലെ പ്രവൃത്തി പരിചയം. അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിങ് ഡിപ്ലോമ എന്നിവ അഭിലഷണിയ യോഗ്യതയാണ്. ഉദ്യോഗാർത്ഥികൾ മെയ് 19ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് പ്രിൻസിപ്പാൾ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.












Click it and Unblock the Notifications