Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിൽ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനത്തിന് രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരുടെ അപേക്ഷകൾ ക്ഷണിച്ചു. സൗദി പ്രോമെട്രിക്ക് ഉള്ളവർക്ക് മുൻഗണന. പ്രതിമാസ ശമ്പളം 90,000 രൂപ. വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം 25നകം [email protected] ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471 2329440/41/42/43.

nurse

ഐ.ടി ഓഫീസർ ഒഴിവ്

തദ്ദേശ സ്വയംഭരണ (നഗരം) വകുപ്പിൽ അയ്യൻകാളി നഗര തൊഴിലുറപ്പ് സെല്ലിൽ ഒരു വർഷ കാലയളവിൽ കരാർ അടിസ്ഥാനത്തിൽ ഐ.ടി ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് റഗുലർ കോഴ്‌സ് വഴി ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / ബി.ടെക് (ഐടി) അല്ലെങ്കിൽ എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45 വയസ്. 36,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകൾ [email protected] ൽ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിനു മുമ്പ് അയയ്ക്കണം. അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും www.urban.lsgkerala.gov.in ൽ ലഭിക്കും.

മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങിൽ ക്യാംപസ് പ്ലേസ്‌മെന്റ്

അമേരിക്കൻ സർവീസ് ദാതാക്കളായ കലെയ്‌റയുടെ കേരളത്തിലെ ആദ്യ ക്യാംപസ് പ്ലെയ്‌സ്‌മെന്റ് കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. 20 ലക്ഷം രൂപ വാർഷിക വേതനം ലഭിക്കാവുന്ന സോഫ്റ്റ്‌വെയർ എൻജിനിയർ പോസ്റ്റുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ സയൻസ് എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ നിന്നും 2023 ൽ പാസാകുന്ന വിദ്യാർഥികൾക്കാണ് ഡ്രൈവ് നടത്തുന്നത്. 80 ശതമാനം അല്ലെങ്കിൽ CGPA 8.0 മിനിമം യോഗ്യതയുള്ള വിദ്യാർഥികൾ https://t.ly/kaleyracemunnar2023 എന്ന ലിങ്കിൽ ഓഗസ്റ്റ് 8ന് രാവിലെ 10 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണമെന്ന് കോളേജിന്റെ പ്ലെയ്‌സ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9447192559, mail id: [email protected].

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ഇൻഫർമേഷൻ ടെക്‌നോളജി ഇതുമായി ബന്ധപ്പെട്ട തത്തുല്യ വിഷയങ്ങളിലോ ബി.ഇ./ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലാണ് നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 10ന് രാവിലെ 9.30ന് മുമ്പായി കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതമെത്തണം. വിവരങ്ങൾക്ക്: 0471 2515561.

അധ്യാപക നിയമനം; അഭിമുഖം

ആലപ്പുഴ: അടൂർ ഗവൺമെന്‍റ് പോളിടെക്‌നിക്ക് കോളേജിൽ വിവിധ തസ്തികകളില്‍ അധ്യാപക നിയമനത്തിന് അഭിമുഖം നടത്തുന്നു. ആർക്കിടെക്ചർ, പോളിമർ ടെക്‌നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ലക്ചറര്‍, ആർക്കിടെക്ചർ, പോളിമർ ടെക്നോളജി, ഓട്ടോമൊബൈൽ, ഹൈഡ്രോളിക്സ് എന്നിവയില്‍ ട്രേഡ്സ്മാൻ, പോളിമർ ടെക്നോളജി ഡമോൺസ്ട്രേറ്റർ എന്നിവയാണ് തസ്തികകള്‍.
ലക്ചറർ നിയമനത്തിന് 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബാച്ചിലർ ഡിഗ്രിയാണ് യോഗ്യത. എ.ഐ.സി.ടി.ഇ നിർദേശിച്ചിട്ടുള്ള യോഗ്യതകളും ഉണ്ടായിരിക്കണം. എം.ടെക്, അധ്യാപന പരിചയം എന്നിവയുള്ളവർക്ക് മുൻഗണന. ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നതിന് യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യത വേണം.
അതത് വിഷയങ്ങളിലെ ഡിപ്ലോമയാണ് ഡമോൺസ്ട്രേറ്റർ തസ്തികയ്ക്കു വേണ്ട യോഗ്യത. ഐ.ടി.ഐ/ തത്തുല്യ യോ​ഗ്യതയുള്ളവർക്ക് ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുന്‍ഗണന ലഭിക്കും.
ലക്ചറർ തസ്തികയ്ക്കുള്ള അഭിമുഖം ഓഗസ്റ്റ് 11ന് രാവിലെ 10നും മറ്റുള്ളവയുടേത് 12ന് രാവിലെ 10നും കോളജിൽ നടക്കും. യോ​ഗ്യരായവർ‍ പ്രായവും വിദ്യാഭ്യാസ യോഗ്യതയും തളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 9400006424, 9446419156.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+