ഹോംസയൻസ് ഗസ്റ്റ് അധ്യാപകർ, ഓവർസിയർ : തൊഴിൽ അവസരങ്ങൾ അറിയാം
തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ ഹോംസയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 3ന് രാവിലെ 10.30നു നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തതു തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.
താൽക്കാലിക ഒഴിവ്
തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.എ മലയാളം, പ്ലംബിംഗ് ഇൻസ്ട്രക്ടർ, ഡ്രോയിംങ് ടീച്ചർ, തയ്യൽ ടീച്ചർ, ആയ, കുക്ക്, മെയിൽ മേട്രൺ, ഫീമെയിൽ മേട്രൺ, നൈറ്റ് വാച്ച്‌മെൻ, എന്നീ തസ്തികയിലും വി.എച്ച്. എസ്.ഇ വിഭാഗത്തിൽ മെയിൽ മേട്രൺ, ഫീമെയിൽ മേട്രൺ, കുക്ക്, സ്ലീപ്പർ കം സ്‌കാവഞ്ചർ, നോൺ വൊക്കേഷണൽ ടീച്ചർ (എന്റർപ്രിനർഷിപ്പ് ഡെവലപ്പ്‌മെന്റ്) എന്നീ തസ്തികകളിലുമുള്ള ഒഴിവുകളിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 25നു രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കും. എച്ച്. എസ്.എ മലയാളം തസ്തികയിൽ ബി.എ, ബി.എഡ്, ഡി.എഡ്(എസ്.പി., ബി.എഡ്-എച്ച് 1 കെ.ടെറ്റ് എന്നിവയാണ് യോഗ്യതകൾ. പ്ലംബിംഗ് ഇൻസ്ട്രക്ടർ- എസ്.എസ്.എൽ.സി, ഐ.റ്റി.ഐ., പ്ലംബിംങ് ട്രേഡ്, ഡ്രോയിങ് ടീച്ചർ- എസ്.എസ്.എൽ.സി, ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ), തയ്യൽ ടീച്ചർ- എസ്.എസ്.എൽ.സി, ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ), ആയ- എസ്.എസ്.എൽ.സി, ടീച്ചർ ട്രെയിനിംഗ്, കുക്ക്- 8-ാം ക്ലാസ്, പ്രവൃത്തിപരിചയം, മെയിൽ മേട്രൺ- എസ്.എസ്.എൽ.സി, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, നൈറ്റ് വാച്ച്മാൻ- എസ്.എസ്.എൽ.സി, എസ്പീരിയൻസ്, സ്ലീപ്പർ കം സ്‌കാവഞ്ചർ- 8-ാം ക്ലാസ്, നോൺ വൊക്കേഷനൽ ടീച്ചർ (ഇ.ഡി)- എംകോം, ബി.എഡ്, സെറ്റ് എങ്ങിനെയുമാണ് മറ്റു തസ്തികകളിലെ യോഗ്യതകൾ. ഉദ്യോഗാർഥികൾ അസൽ യോഗ്യതാ സർട്ടിഫിക്കറ്റും കോപ്പികളുമായി ഹാജരാകണം.

അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒഴിവുകള്‍
ആലപ്പുഴ: അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒരു ലാബ് ടെക്‌നീഷ്യനെയും രാത്രികാല അത്യാഹിത വിഭാഗം ഡ്യൂട്ടിക്കായി രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരെയും താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.
ലാബ് ടെക്നീഷന്‍ അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 10.30നും മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം മെയ് 31ന് രാവിലെ 10.30നുമാണ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം.
ഡോക്ടറുടെ ഒഴിവ്
ആർദ്രം വാർഷിക പദ്ധതിയുടെ ഭാഗമായി ദേലംപാടി ഗ്രാമപഞ്ചായത്ത് മുഖേന അഡൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഡോക്ടറുടെ ഒഴിവുണ്ട്. യോഗ്യത ഡോക്ടർ - എം ബി ബി എസ് ( ടിസിഎംസി രജിസ്ട്രേഷൻ). നിശ്ചിത യോഗ്യതയുള്ളവർ മെയ് 25 ന് രാവിലെ 11നും 12നും ഇടയിൽ പ്രാഥമികാരോഗ്യകേന്ദ്രം അഡൂർ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 04994 271266.
ഓവർസിയർ അഭിമുഖം മെയ് 30ന്
വലിയപറമ്പ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓവർസിയർ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കായുളള അഭിമുഖം മെയ് 30ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം (അസ്സലും, പകർപ്പും) ഹാജരാകണം.












Click it and Unblock the Notifications