ദുബായിൽ ജോലി വേണോ? 2 ലക്ഷത്തിനടുത്ത് ശമ്പളം..നിരവധി ഒഴിവുകൾ
ദുബായിൽ സ്വകാര്യ മേഖലയിൽ നിരവധി ഒഴിവുകൾ. ശമ്പളം യോഗ്യത എല്ലാം അറിയാം
ദുബായിലെ ബുർ ദുബായിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മെസഞ്ചർ / ബൈക്ക് റൈഡർ തസ്തികയിൽ ഒഴിവ്. സാധുവായ യുഎഇ ബൈക്ക് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പനി വിസ നൽകും. നിലവിൽ യുഎഇയിൽ ഉള്ള ആളായിരിക്കണം. ഉടൻ ജോലിയിൽ പ്രവേശിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എഇഡി 2500 ശമ്പളമായി ലഭിക്കും.
സിവി താഴെ പറയുന്ന നമ്പറുകളിലേക്ക് അയക്കാം
+971 50 348 3412
+971 50 276 2592
+971 56 525 77841

ടാലൻ്റ് അക്വിസിഷൻ ഓഫീസർ ഒഴിവ്
ദുബായിലെ പ്രമുഖ സർവീസ് വ്യവസായ സ്ഥാപനമായ ഡെസേർട്ട് മാനേജ്മെൻ്റ്, ടാലൻ്റ് അക്വിസിഷൻ ഓഫീസർ (എച്ച്.ആർ. ഓഫീസർ) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രതിമാസം 8000 എഇഡി ശമ്പളം ലഭിക്കും.
റിക്രൂട്ട്മെൻ്റിലും ടാലൻ്റ് അക്വിസിഷൻ മേഖലയിലും 4-5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഉദ്യോഗാർത്ഥികൾക്ക് സമ്പൂർണ്ണ നിയമന പ്രക്രിയകൾ കൈകാര്യം ചെയ്യാൻ സാധിക്കണം. ഹ്യൂമൻ റിസോഴ്സിൽ ബിരുദമോ ബിരുദാന്തര ബിരുദമോ ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. താല്പര്യമുള്ള യോഗ്യരായ വ്യക്തികൾ അവരുടെ വിശദമായ സിവി എത്രയും പെട്ടെന്ന് സമർപ്പിക്കുക. ഇമെയിൽ ഐഡി
[email protected]
എച്ച്ആർ ഒഴിവ്
ദുബായിലെ പ്രമുഖ പരസ്യം, ഡിസൈൻ സ്ഥാപനം എച്ച്ആർ. അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യു എ ഇ തൊഴിൽ നിയമങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ അവസരം.
എച്ച്ആർ പ്രോസസ്സുകളിൽ പ്രാവീണ്യം, ലീവ് മാനേജ്മെന്റ്, ഫൈനൽ സെറ്റിൽമെന്റ് എന്നിവ ഉൾപ്പെടെയുള്ള യുഎഇ ലേബർ നിയമങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കണം. ഹ്യൂമൻ റിസോഴ്‌സസിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ ബിരുദം നിർബന്ധമാണ്. കൂടാതെ, യു എ ഇയിൽ എച്ച്ആർ മേഖലയിൽ 1-2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
എംഎസ് ഓഫീസ്, പ്രത്യേകിച്ച് എക്സലിൽ നല്ല പരിജ്ഞാനം ആവശ്യമാണ്. എച്ച്ആർ സോഫ്റ്റ്‌വെയറുകളിലുള്ള പരിചയം ഒരു അധിക യോഗ്യതയായി കണക്കാക്കും. സെൻസിറ്റീവ് വിവരങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാനുള്ള കഴിവ് പ്രധാനമാണ്.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഏറ്റവും പുതിയ സി.വി. [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.
അക്കൗണ്ടന്റ് ഒഴിവ്
ദുബായിലെ ഒരു പ്രമുഖ മാധ്യമ കമ്പനിയിൽ അക്കൗണ്ടന്റ് ഒഴിവ്. അക്കൗണ്ട്സ് പേയബിൾ, അക്കൗണ്ട്സ് റിസീവബിൾ, പൊതു ധനകാര്യ പ്രവർത്തനങ്ങൾ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ള ധനകാര്യ പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. അക്കൗണ്ടിംഗ് നടപടിക്രമങ്ങളെക്കുറിച്ചും സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ചും നല്ല അറിവ് അത്യാവശ്യമാണ്.
അക്കൗണ്ടിംഗ് യോഗ്യത നേടിയവരോ പഠിച്ചുകൊണ്ടിരിക്കുന്നവരോ ആയവർക്കും യുഎഇയിൽ താമസിക്കുന്നവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 11,000 മുതൽ 14,000 ദിർഹം വരെയാണ് ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] സിവിയിലേക്ക് അയക്കാം.
കേരള സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
പാര്‍ട്ട് ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ
ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ആഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കാക്കനാട് മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ലഭ്യമായ ലിസ്റ്റിലുള്ളവര്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡ് തപാല്‍ വഴി അയച്ചിട്ടുണ്ട്. ഇനിയും ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലെ ലിസ്റ്റില്‍ പേര് ഉള്‍പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം കാക്കനാട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:9633811878.
താല്‍കാലിക നിയമനം
ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ മോട്ടോര്‍ മോക്കാനിക്കിന്റെ ഒരു ഒഴിവുണ്ട്.
യോഗ്യത: എസ് എസ് എല്‍ സി, രണ്ട് വര്‍ഷത്തെ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റ്, രണ്ട് വര്‍ഷത്തെ മോട്ടോര്‍ വാഹന മെക്കാനിസത്തിലെ പ്രവൃത്തി പരിചയം, സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായം 18-39. ശമ്പളം 26500-60700. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ആഗസ്റ്റ് നാലിനു മുമ്പ് പിരിധിയുലുളള എംപ്ലോയ്‌മോന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484-2422458.
വാക്-ഇന്‍-ഇന്റര്‍വ്യൂ
ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഫോര്‍ ഡവലപ്‌മെൻ്റ്
ഓഫ് അക്വാകള്‍ച്ചര്‍ കേരള (അഡാക്ക്) എറണാകുളം സെന്‍ട്രല്‍ റീജിയണിനു കീഴിലുളള ഇടക്കൊച്ചി ഫാമിലേക്ക് ഫാം ലേബര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി നിയമിക്കുന്നതിന് ആഗസ്റ്റ് 12-ന് രാവിലെ 10.30 ന് ഗവ ഫിഷ് ഫാം ഇടക്കൊച്ചിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.












Click it and Unblock the Notifications