Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിൽ എച്ച്ആർ തസ്തികയിൽ ഒഴിവ്; വേറേയും നിരവധി ഒഴിവുകൾ..അപേക്ഷിക്കാം

ദുബായിൽ സ്വകാര്യ മേഖലയിൽ ഒഴിവ്. മികച്ച ശമ്പളത്തോടെ ജോലി ചെയ്യാം. ഒഴിവുകൾ, ആർക്കൊക്കെ അപേക്ഷിക്ാം തുടങ്ങിയ വിവരങ്ങൾ അറിയാം

എക്സിക്യൂട്ടീവ് അസിസ്റ്റന്റ്

എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. ഗ്രൂപ്പ് സിഇഒയുടെ അസിസ്റ്റാന്റായാണ് പ്രവർത്തിക്കേണ്ടത്. കുറഞ്ഞത് 8 വർഷത്തെ പരിചയം നിർബന്ധമാണ്. മികച്ച ഇംഗ്ലീഷ് ആശയവിനിമയ ശേഷിയും വ്യക്തിബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം.

മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിലും മറ്റ് ഉത്പാദനക്ഷമതാ ടൂളുകളിലും പ്രാവീണ്യം ആവശ്യമാണ്. ദുബായിൽ താമസിക്കുന്നവർക്കും നേരിട്ടുള്ള മീറ്റിംഗുകളിൽ പങ്കെടുക്കാൻ സാധിക്കുന്നവർക്കുമാണ് മുൻഗണന. പ്രതിമാസം AED 10,000-നും 13,000-നും ഇടയിലാണ് ശമ്പളം. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സിവി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.

jobsne-175

പിആർ അസിസ്റ്റന്റ് ഒഴിവ്

ദുബായിലെ അൽ അവീറിലുള്ള സ്ഥാപനത്തിലേക്ക് പിആർ അസിസ്റ്റന‍റ് ഒഴിവ്. പുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം.
മൈക്രോസോഫ്റ്റ് ഓഫീസ് (വേഡ്, എക്സൽ, ഔട്ട്ലുക്ക്) എന്നിവയിൽ പ്രാവീണ്യം, കാര്യങ്ങളിൽ അതീവ ശ്രദ്ധ, മികച്ച സംഘാടന ശേഷി, സമയബന്ധിതമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, രഹസ്യസ്വഭാവം നിലനിർത്താനുള്ള പ്രാപ്തി, ഔദ്യോഗിക മര്യാദ എന്നിവയും അനിവാര്യമാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ റെസ്യൂമെ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്.

ഫ്രണ്ട് ഓഫീസ് റിസപ്ഷനിസ്റ്റ്

റോയൽ കോണ്ടിനെന്റൽ ഹോട്ടൽസ് ഫ്രണ്ട് ഓഫീസ് റിസപ്ഷനിസ്റ്റ്, ടെലിഫോൺ ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യു.എ.ഇയിൽ താമസിക്കുന്നവർക്കും കുറഞ്ഞ സമയത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്കും മുൻഗണനയുണ്ട്. ഏതൊരു രാജ്യക്കാർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഹോസ്പിറ്റാലിറ്റി മേഖലയിൽ സ്വന്തം രാജ്യത്തോ യു.എ.ഇയിലോ പ്രവർത്തിപരിചയമുള്ളവർക്കാണ് അവസരം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയച്ച് അപേക്ഷിക്കാവുന്നതാണ്.

ഹെഡ് പോസ്റ്റ്

അജ്മാനിലെ ഹാംപ്റ്റൺ ഹൈറ്റ്സ് പ്രൈവറ്റ് സ്കൂളിൽ ബ്രിട്ടീഷ് കരിക്കുലം കാമ്പസിലേക്ക് കീ സ്റ്റേജ് 1, 2 ഹെഡ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രിട്ടീഷ് കരിക്കുലം സ്കൂളുകളിൽ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

അധ്യാപകരെ പ്രചോദിപ്പിക്കാനും വിദ്യാർത്ഥികൾക്ക് അനുകൂലവും ഉന്നത നിലവാരമുള്ളതുമായ പഠനാന്തരീക്ഷം ഒരുക്കാനും കഴിവുള്ളവരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നേതൃത്വപരമായ കഴിവുകളും അനുഭവസമ്പത്തും അനിവാര്യമാണ്.

ബ്രിട്ടീഷ് കരിക്കുലം സ്കൂളുകളിൽ (കീ സ്റ്റേജ് 1, 2) നേതൃത്വപരമായ പരിചയം, യുകെ വിദ്യാഭ്യാസ നിലവാരത്തെയും മികച്ച സമ്പ്രദായങ്ങളെയും കുറിച്ചുള്ള അറിവ്, മികച്ച ആശയവിനിമയ ശേഷി, വ്യക്തിബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, സംഘടനാപരമായ കഴിവുകൾ എന്നിവയാണ് പ്രധാന യോഗ്യതകൾ.

ഉടനടി ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുൻഗണന നൽകും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഏറ്റവും പുതിയ സി.വി സഹിതം [email protected] എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷയുടെ വിഷയം "Head of Key Stage 1 & 2 Application" എന്ന് രേഖപ്പെടുത്തണം.

വുഡ്‌ലെം പാർക്ക് സ്‌കൂളിൽ എച്ച്ആർ ഒഴിവ്. അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവരെയാണ് പരിഗണിക്കുന്നത്. കൂടാതെ, എച്ച്ആർ മേഖലയിൽ പ്രവൃത്തിപരിചയം നിർബന്ധമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ, അപേക്ഷയും കവറിംഗ് ലെറ്ററും ഏറ്റവും പുതിയ ഫോട്ടോയും സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്‌ക്കുക.

ക്യാമ്പ് ബോസ് തസ്തികയിൽ ഒഴിവ്

അബുദാബിയിൽ ആക്സൺ എച്ച്ആറിൽ ക്യാമ്പ് ബോസ് തസ്തികയിലേക്ക് നിയമനം. കുറഞ്ഞത് ആറ് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. ജീവനക്കാരുടെ താമസസൗകര്യങ്ങൾ, ശുചിത്വം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കാനുള്ള കഴിവുള്ളവരെയാണ് കമ്പനി തേടുന്നത്.

ക്യാമ്പ് പ്രവർത്തനങ്ങൾ സുഗമമാക്കാനും യു.എ.ഇ. തൊഴിൽ നിയമങ്ങൾ പാലിക്കാനും കഴിയണം. ടീമിനെ നയിക്കാനും വിതരണക്കാരെ കൈകാര്യം ചെയ്യാനും സൗകര്യങ്ങൾ പരിപാലിക്കാനും അറിവുണ്ടായിരിക്കണം. മികച്ച ആശയവിനിമയ ശേഷിയും ആളുകളെ കൈകാര്യം ചെയ്യാനുള്ള കഴിവും ഈ തസ്തികയ്ക്ക് അത്യാവശ്യമാണ്.

നിലവിൽ യു.എ.ഇ-യിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് സി.വി. അയക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+