ഓസ്ട്രിയയിൽ മലയാളികൾക്ക് വൻ തൊഴിലവസരമൊരുങ്ങുന്നു; പ്രതിവർഷം വേണ്ടത് 9000 പേരെ
കേരളത്തിൽ നിന്നും യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാൻ ധാരണയായി. ഓസ്ട്രിയൻ ട്രേഡ് കമ്മീഷണർ ആന്റ് കൊമ്മേഴ്‌സ്യൽ കൗൺസിലർ ഹാൻസ് ജോർഗ് ഹോർട്ട്‌നാഗലിന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്.
പ്രതിവർഷം 7000 മുതൽ 9000 നഴ്‌സിങ് പ്രൊഫഷണലുകൾക്കാണ് നിലവിൽ ഓസ്ട്രിയയിൽ അവസരമുളളത്. കെയർ ഹോം, ഹോസ്പിറ്റലുകൾ, വയോജനപരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിങ്ങനെയാണ് അവസരങ്ങളെന്ന് ഹാൻസ് ജോർഗ് ഹോർട്ട്‌നാഗൽ വ്യക്തമാക്കി. കേരളത്തിൽ നിന്നുളള നഴ്‌സുമാർ മികച്ച നൈപുണ്യമികവുളളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജർമ്മനിയിലേയ്ക്കുളള നഴ്‌സിംങ് റിക്രൂട്ട്‌മെന്റായ ട്രിപ്പിൾവിൻ മാതൃകയിൽ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റിനുളള സാധ്യതകൾ പരിശോധിക്കാമെന്ന് കൂടിക്കാഴ്ചയിൽ അജിത് കോളശ്ശേരി പറഞ്ഞു.

തൈയ്ക്കാട് നോർക്ക സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിങ് കോളേജിൽ നിന്നും അസോസിയേറ്റ് പ്രൊഫസർമാരായ റീന എ തങ്കരാജ്, ശോഭ പി.എസ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്‌നോളജി ഡയറക്ടർ ആശാ.എസ്.കുമാർ, നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, ഹോം ഒതന്റിക്കേഷൻ ഓഫീസർ സുഷമാഭായി, മറ്റ് റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിരവധി താത്കാലിക ഒഴിവുകൾ
സംസ്‌കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക പഠന വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് 21ന് ഉച്ചകഴിഞ്ഞ് ഒന്നിന് വാക്ക് - ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യു ജി സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. യു ജി സി യോഗ്യതയുളളവരുടെ അഭാവത്തില്‍ നോണ്‍ യു ജി സിക്കാരെയും പരിഗണിക്കുന്നതാണ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കായിക പഠന വിഭാഗത്തില്‍ ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
സഹായി സെന്ററില്‍ കോ - ഓര്‍ഡിനേറ്റര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 29ന്
ചാലക്കുടി പട്ടികവര്‍ഗ വികസന ഓഫീസിന് കീഴില്‍ സഹായി സെന്റര്‍ കോ -ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതിന് നിയമനം നടത്തുന്നു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം. യോഗ്യത- എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ്- മലയാളം ടൈപ്പിംഗ് പ്രാവീണ്യം. പ്രായപരിധി 18-40 വയസിന് മധ്യേ. താല്‍പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഓഗസ്റ്റ് 29ന് രാവിലെ 10.30ന് ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2706100.
റിസേര്‍ച്ച് സയന്റിസ്റ്റ് നിയമനം
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ഐസിഎംആര്‍ പദ്ധതിയുടെ കീഴിലുള്ള വിആര്‍ഡിഎല്‍ ലേക്ക് റിസേര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഓഗസ്റ്റ് 29 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487 2200310, 2200319 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.












Click it and Unblock the Notifications