Get Updates
Get notified of breaking news, exclusive insights, and must-see stories!

മിൽമയിൽ ഡിഗ്രിക്കാർക്ക് വമ്പൻ അവസരം വിവിധ ജില്ലകളിൽ ഒഴിവുകൾ; 3 ലക്ഷം വരെ ശമ്പളം

മില്‍മയില്‍ ജോലി നേടാൻ അവസരം. കരാര്‍ നിയമനമാണ് നടക്കുന്നത്. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ എംടി ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ്, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI) എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. ആകെ 8 ഒഴിവുകളാണ് ഉള്ളത്. സപ്റ്റംബർ രണ്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ എംടി ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ്- ഒരു ഒഴിവ്

യോഗ്യത-എംബിഎ, സെയിൽസിലോ മാർക്കറ്റിങ്ങിലോ അല്ലെങ്കിൽ ഓപറേഷൻസിലോ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. എഫ്എംസിജിയിൽ അനുഭവപരിചയം ഉള്ളവർക്ക് മുൻഗണന.40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം-60,000 രൂപ.

milma2-

ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്-1 ഒഴിവ്

മാര്‍ക്കറ്റിംഗ് / ഡിജിറ്റല്‍ ടെക്‌നോളജീസില്‍ ബിരുദം.2 വർഷത്തെ പ്രവൃത്തിപരിചയം.ഗ്രാഫിക് ഡിസൈനും കണ്ടന്റ് പ്രൊഡക്ഷനും അറഞ്ഞിരിക്കണം. കൂടാതെ ക്രീയേറ്റീവ് രചനകളിലും കഴിവുണ്ടാകണം. ഓൺലൈൻ മാർക്കറ്റിംഗ് ടൂളുകൾ സംബന്ധിച്ചുള്ള അറിവും അഭികാമ്യം. ഉയർന്ന പ്രായപരിധി 40 വയസ്. ശമ്പളം 30,000 രൂപ.

എംഐഎസ് സെയിൽ അനലിസ്റ്റ്-1 ഒഴിവ്

യോഗ്യത-ഡിഗ്രി. എഫ്എംസിജിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി 40 വയസ്. ശമ്പളം 25,000 രൂപ.

ടെറിട്ടറി സെയിൽസ് ഇൻ ചാർജ്-5 ഒഴിവ്

എംബിഎ അല്ലെങ്കില്‍ ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജിയില്‍ ബിരുദം സെയിൽസിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.ഉയർന്ന പ്രായപരിധി 35 വയസ്.ശമ്പളം 2.5 മുതൽ 3 ലക്ഷം വരെ (സിടിസി).

കൂടുതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2024/08/KCMMF_re-Notifcation_August_v2docx.pdf

ആരോഗ്യകേരളത്തില്‍ ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യകേരളം (എന്‍.എച്ച്.എം) പദ്ധതിയിലെ എപ്പിഡമോളജിസ്റ്റ് (ഐഡിഎസ്പി), ഡാറ്റ മാനേജര്‍, എന്റമോളജിസ്റ്റ് എന്നീ തസ്തികളിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 3 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2325824.

മെഡിക്കല്‍ കോളേജില്‍ നിയമനം

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ നിലവിലുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രെജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം സെപ്തംബര്‍ 2 ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ കൂടിക്കാഴ്ച്ചയ്ക്കായി എത്തിച്ചേരണം.

താൽക്കാലിക നിയമനം

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നു. നിശിചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി സെപ്റ്റംബർ രണ്ടിനു രാവിലെ 10.30 ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് : www.rit.ac.in, ഫോൺ : 0481- 2506153, 0481 - 2507763

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+