വ്യോമസേനയില്‍ അഗ്നിവീറാകാം; ഇന്ന് മുതല്‍ അപേക്ഷിക്കാം, യോഗ്യതകള്‍ ഇങ്ങനെ
ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്നിവീര്‍വായു പോസ്റ്റിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യവും യോഗ്യതയുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റായ agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ആഗസ്റ്റ് 17 വരെ അപേക്ഷിക്കാന്‍ സാധിക്കും. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. വനിതാ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണവും തൊഴില്‍ സാധ്യതയും സേവന ആവശ്യകത അനുസരിച്ച് തീരുമാനിക്കും. സയന്‍സ് പഠിച്ചവര്‍ക്കും സയന്‍സ് ഇതര വിഷയം പഠിച്ചവര്‍ക്കും അപേക്ഷിക്കാം.

യോഗ്യത
സയന്‍സ് വിഷയം
അപേക്ഷകര്‍ സി ഒ ബി എസ് ഇ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഗണിതം, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയുമായി ഇന്റര്‍മീഡിയറ്റ്/10+2/തത്തുല്യ പരീക്ഷ പാസായിരിക്കണം, മൊത്തം 50% മാര്‍ക്കും ഇംഗ്ലീഷില്‍ 50% മാര്‍ക്കും നേടിയിരിക്കണം. അല്ലെങ്കില്‍, സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക് സ്ഥാപനത്തില്‍ നിന്ന് എഞ്ചിനീയറിംഗില്‍ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈല്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകള്‍ 50% മാര്‍ക്കോടെ പാസായിരിക്കണം.
സയന്‍സ് ഇതര വിഷയം
സി ഒ ബി എസ് ഇ അംഗങ്ങളായി ലിസ്റ്റ് ചെയ്തിരിക്കുന്ന കേന്ദ്ര/സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ അംഗീകരിച്ച ഏതെങ്കിലും വിഷയങ്ങളില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും ഉദ്യോഗാര്‍ത്ഥി ഇന്റര്‍മീഡിയറ്റ് / 10+2 / തത്തുല്യ പരീക്ഷ പാസായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
മൂന്ന് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഘട്ടം 1 ഓണ്‍ലൈന്‍ പരീക്ഷ, രണ്ടാം ഘട്ട ഓണ്‍ലൈന്‍ പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ് 1 & 2, ഫേസ് 3 മെഡിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
സൈക്കോളജിസ്റ്റ് ഒഴിവ്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 8 ന് വൈകുന്നേരം 5ന് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയച്ചു തരണം. വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം - 695 002.
യോഗ്യത പ്രായം : എം.എസ്.സി/എം.എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവൃത്തി പരിചയം. 25 വയസ്സ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 12000 രൂപയാണ് വേതനം. ഫോൺ : 0471 -2348666.












Click it and Unblock the Notifications