Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ വ്യോമസേനയില്‍ വമ്പന്‍ അവസരം; ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ട കാര്യങ്ങള്‍

വ്യോമസേനയില്‍ അഗ്നിവീറാകാന്‍ അവസരം. അഗ്നിപഥ് സ്‌കീമിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലായ് 27 മുതല്‍ ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് അപേക്ഷിക്കാനുള്ള അവസരം. . താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് agnipathvayu.cdac.in വഴി അപേക്ഷിക്കാം. ഒക്ടോബര്‍ 13ന് ആണ് പരീക്ഷ.

യോഗ്യത മാനദണ്ഡങ്ങള്‍

അപേക്ഷകര്‍ സി ഒ ബി എസ് ഇ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഗണിതം, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഇന്റര്‍മീഡിയറ്റ് 10+ 12 തത്തുല്യ പരീക്ഷ പാസായിരിക്കണം. ആകെ കുറഞ്ഞത് 50% മാര്‍ക്കും ഇംഗ്ലീഷില്‍ 50% മാര്‍ക്കും നേടിയിരിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എഞ്ചിനീയറിംഗില്‍ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈല്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി / ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) 50% മാര്‍ക്കോടെ പാസായിരിക്കണം.

IAF

അപേക്ഷിക്കേണ്ട രീതി

agnipathvayu.cdac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

റിക്രൂട്ട്‌മെന്റ് വിഭാഗം തിരഞ്ഞെടുക്കുക

അഗ്‌നിവീര്‍വായു അപേക്ഷാ ഫോം ക്ലിക്ക് ചെയ്യുക

എല്ലാ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ശ്രദ്ധാപൂര്‍വ്വം വായിക്കുക

അഗ്‌നിവീര്‍വായു ആപ്ലിക്കേഷനില്‍ നല്‍കിയിരിക്കുന്ന ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.

എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചതിന് ശേഷം ഒരിക്കല്‍ അപേക്ഷാ ഫോം പരിശോധിച്ച് അവലോകനം ചെയ്യുക

തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വകുപ്പ് മുഖേന ഓഗസ്റ്റ് 17നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 'ജനഹിതം', ടി.സി 27/6 (2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കാം.

ചീഫ് പ്ലാനർ (ഹൗസിംഗ്) ഡെപ്യൂട്ടേഷൻ നിയമനം

ഭവന നിർമാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനറെ (ഹൗസിംഗ്) നിയമിക്കുന്നു. സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

സിവിൽ എൻജിനിയറിങ്/ആർക്കിടെക്ച്ചറിൽ ബിരുദം, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്ട്രേഷൻ/ഹ്യൂമൻ റിസോഴ്സസ്) ആണ് യോഗ്യത.

രണ്ട് വർഷമെങ്കിലും പി.ഡബ്ല്യു.ഡി. സൂപ്രണ്ടിംഗ് എൻജിനിയറായി ജോലി പരിചയം, ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള അനുഭവസമ്പത്ത്, സർക്കാർ എൻജിനിയറിംഗ് കോളജിൽ പ്രൊഫസർ ജോലി പരിചയം, സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എൻജിനിയറിംഗ് തസ്തികകളിലെ ജോലി പരിചയം ഇവയിലൊന്ന് ഉണ്ടാവണം.

ബയോഡേറ്റയും എൻ.ഒ.സി.യും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനക്സ് 2, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 31നകം അപേക്ഷ നൽകണം. [email protected] ലേക്കും മെയിൽ ചെയ്യാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+