ഇന്ത്യന്‍ വ്യോമസേനയില്‍ അവസരം; 255ഓളം ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ
ദില്ലി: ഇന്ത്യന്‍ വ്യോമസേനയില്‍ ഒരു ജോലി സ്വപ്‌നം കണ്ടവര്‍ക്ക് ഇതാ സുവര്‍ണാവസരം. സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് ഗ്രൂപ്പ് സി സിവിലിയന്‍ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് വ്യോമസേന. താല്പര്യമുള്ളവരും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ വാര്‍ത്തകളില്‍ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാം. സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിലെ ഗ്രൂപ്പ് സി സിവിലിയന്റെ വിവിധ തസ്തികകളിലേക്ക് 255 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടത്തുന്നത്.
എട്ട് പേരുടെ ജീവനെടുത്ത് തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലെ തീപിടുത്തം- ചിത്രങ്ങൾ കാണാം

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എഴുത്തുപരീക്ഷയ്ക്ക് ഹാജരാകണം. മിനിമം വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കിയായിരിക്കും എഴുത്തുപരീക്ഷ. എഴുതിയ പരീക്ഷയില്‍ ജനറല്‍ ഇന്റലിജന്‍സ് & റീസണിംഗ്, ന്യൂമെറിക്കല്‍ ആപ്റ്റിറ്റിയൂഡ് , ജനറല്‍ ഇംഗ്ലീഷ് , പൊതു അവബോധം എന്നിവ ഉള്‍പ്പെടും. ഇംഗ്ലീഷിലും ഹിന്ദിയിലുമായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാകുക.
ഒഴിവുകള്‍ക്കും യോഗ്യതകള്‍ക്കും വിധേയമായി അപേക്ഷകര്‍ ഇഷ്ടമുള്ള ഏതെങ്കിലും എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ അപേക്ഷിക്കാവുന്നതാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ സമീപകാല പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. ആപ്ലിക്കേഷന് പുറത്ത് ഏത് ഒഴിവ്, വിഭാഗം എന്നിവ കൃത്യമായി ഏഴുതണം. പത്ത് രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച ഒരു കവറും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.












Click it and Unblock the Notifications