ഡിഗ്രി കഴിഞ്ഞവർക്ക് കേന്ദ്രസർക്കാർ ജോലി, ഐബിയിൽ വൻ അവസരം; ഒന്നരലക്ഷം വരെ ശമ്പളം നേടാം..ഇപ്പോൾ അപേക്ഷിക്കാം
ബിരുദം കഴിഞ്ഞവർക്ക് ഇതാ ഇന്റലിജെൻസ് ബ്യൂറോയിൽ അവസരം. അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്- II/ എക്സിക്യുട്ടീവ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നിലവിൽ 995 ഒഴിവുകളാണ് ഉള്ളത്. ഡിസംബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഡിഗ്രി പൂർത്തിയായവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. 18 -27 വയസാണ് ഉയർന്ന പ്രായപരിധി. എസ് സി, എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ ബി സി വിഭാഗങ്ങളിൽ ഉള്ളവർക്ക് വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവ് ഉണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ് വരെ അപേക്ഷിക്കാനാകും.

450 രൂപയാണ് ഫീസ്. ജനറൽ വിഭാഗത്തിലേയും ഇ ഡബ്ല്യു എസ്, ഒ ബി സി, വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പുരുഷ ഉദ്യോഗാർത്ഥികളും 100 രൂപ ഇതിന് പുറമെ ഫീസ് ആയി അടക്കണം. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ പ്രാരംഭ ഘട്ടമാണ്. ഇതിൽ വിജയിച്ച ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കും.
എഴുത്തുപരീക്ഷയ്ക്ക് കറന്റ് അഫയേഴ്സ്, ജനറൽ സ്റ്റഡീസ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, റീസണിംഗ്/ ലോജിക്കൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് എന്നിവയിൽ നിന്നുള്ള 100 ഒബ്ജക്റ്റീവ്-ടൈപ്പ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. 1 മണിക്കൂർ സമയത്തിനുള്ളിൽ ഈ വിഭാഗങ്ങളിൽ നിന്നുള്ള 100 മാർക്ക് വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. ടയർ-2 പരീക്ഷ ഉപന്യാസ രചന, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്. 50 മാർക്കിലുള്ള ഈ ചോദ്യങ്ങൾക്കും ഒരു മണിക്കൂറാണ് സമയം.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് 44,904- 1,42,400 രൂപ വരെയാണ് ശമ്പള സ്കെയിൽ .കൂടാതെ ഡിയർനസ് അലവൻസ് (ഡിഎ), പ്രത്യേക സുരക്ഷാ അലവൻസ് (എസ് എസ് എ), ഹൗസ് റെന്റ് അലവൻസ് (എച്ച്ആർഎ), ട്രാൻസ്പോർട്ട് അലവൻസ് (ടി എ) തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയാം
mha.gov.in- എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിൽ, IB-ACIO റിക്രൂട്ട്‌മെന്റ് 2023- എന്ന നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യാം
ഇനി ആപ്ലിക്കേഷൻ ലിങ്കിൽ പോകാം
നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക
ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോറം പൂരിപ്പിക്കുക
രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക
അപേക്ഷാ ഫോം സമർപ്പിക്കുക
റഫറൻസിനായി ആപ്ലിക്കേഷൻ സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യുക












Click it and Unblock the Notifications