ഐ ബി പി എസ് പ്രൊബേഷണറി ഓഫീസര്‍; പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു
ദില്ലി: പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലെ തിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഐ ബി പി എസ് പ്രസിദ്ധീകരിച്ചു. ibps.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ആര്‍ ആര്‍ ബി ക്ലാര്‍ക്ക് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡും ഐ ബി പി എസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ജനുവരി ആറിനാണ് പരീക്ഷ നടക്കുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രാഥമിക പരീക്ഷയില്‍ 100 മാര്‍ക്കിന്റെ ചോദ്യങ്ങളാകുമുണ്ടാകുക. ഓരോ തെറ്റുത്തരത്തിനും 0.25 മാര്‍ക്ക് കുറയും. ഇംഗ്ലീഷില്‍ നിന്ന് 30 ചോദ്യവും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നിവയില്‍ നിന്ന് 35 ചോദ്യം വീതവും പരീക്ഷയിലുണ്ടാവും.












Click it and Unblock the Notifications