കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐബിപിഎസ് പൊതു പരീക്ഷയുടെ വിജ്ഞാപനമായി; 1417 ഒഴിവുകള്‍

Google Oneindia Malayalam News

ദില്ലി: ഐബിപിഎസ് പൊതു പരീക്ഷയുടെ വിജ്ഞാപനമായി. ബാങ്കുകളില്‍ പ്രൊബേഷനറി ഓഫീസര്‍/ മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കാണ് നിയമനം. വിവിധ ബാങ്കുകളിലായി 1417 ഒഴിവുകളാണ് ഇപ്പോള്‍ ഉള്ളത്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.പ്രിലിമിനറി/ മെയിന്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ , ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ.

job

20-30 വരെയാണ് ഉയര്‍ന്ന പ്രായപരിധി. പട്ടിക വിഭാഗക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഇളവ് ലഭിക്കും. വിമുക്ത ഭടന്മാര്‍ക്ക് നിയമാനുസൃതമായ ഇളവ്.

സംസ്ഥാനത്ത് കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ, എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രം. ലക്ഷ്യദ്വീപുകാര്‍ക്ക് കവരത്തില്‍ പരീക്ഷ കേന്ദ്രമുണ്ട്. 850 രൂപയാണ് പരീക്ഷ ഫീസ്. പട്ടിക വിഭാഗം, അംഗപരിമിതര്‍ക്ക് 175 രൂപ മതി. www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

 ഫേസ്ബുക്കിന് മോദിയുടെ ബിജെപിയെ പേടി, വിദ്വേഷ പരാമർശത്തിന് നടപടിയെടുത്തില്ല, ഏറ്റെടുത്ത് കോൺഗ്രസ്! ഫേസ്ബുക്കിന് മോദിയുടെ ബിജെപിയെ പേടി, വിദ്വേഷ പരാമർശത്തിന് നടപടിയെടുത്തില്ല, ഏറ്റെടുത്ത് കോൺഗ്രസ്!

 ഇന്ത്യയില്‍ കൊവിഡ് മരണം അരലക്ഷം; ആശങ്ക ഒഴിയുന്നില്ല; 63489 പേര്‍ക്ക് കൂടി കൊവിഡ് ഇന്ത്യയില്‍ കൊവിഡ് മരണം അരലക്ഷം; ആശങ്ക ഒഴിയുന്നില്ല; 63489 പേര്‍ക്ക് കൂടി കൊവിഡ്

English summary
IBPS recruitment started; 1417 vacancies; Apply till august 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X