കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍: ഐസിസിആറില്‍ അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടി

  • By News Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടി. 32 ഒഴിവുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. ഏപ്രില്‍ 30 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി. ഇത് ജൂണ്‍ വരെയാക്കി നീട്ടി.

പ്രോഗ്രാം ഓഫീസര്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍, സീനിയര്‍ സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

job

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടിയത്.അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://www.iccr.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തിയ്യതികള്‍ ജൂണ്‍ 1 ന് ശേഷം പ്രഖ്യാപിക്കുമെന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയതോടെയാണ് തീരുമാനം ജൂണിലേക്ക് നീട്ടിയത്.

ജൂനിയര്‍ എഞ്ചിനീയര്‍, സ്റ്റേനോഗ്രാഫര്‍, ഗ്രേഡ് സി ആന്റ് ഡി, കമ്പൈന്‍ഡ് ഹയര്‍സെക്കണ്ടറി സ്‌കില്‍ ടെസ്റ്റ് എന്നീ പരീക്ഷകളാണ് കൊറോണവൈറസ് രോഗത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചത്.

പുതുക്കിയ പരീക്ഷ തീയ്യതികള്‍ sss.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് എസ്എസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു.
എസ്എസ്സി പരീക്ഷ കലണ്ടര്‍ പ്രകാരം നടക്കേണ്ടിയിരുന്ന പരീക്ഷകളും ഇതുവരേയും നടന്നിട്ടില്ല.

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ തിയ്യതി ജൂണ്‍ അഞ്ചിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷക്ക് പുറമേ ഇന്ത്യന്‍ എകണോമിക് സര്‍വീസസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ്, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ്,എന്‍ഡിഎ ആന്‍ഡ് നേവല്‍ അക്കാദമി തുടങ്ങിയ പരീക്ഷകളും കൊറോണ വൈറസിനെ തുടര്‍ന്ന് മാറ്റി വെച്ചിരിക്കുകയാണ്.

നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും രക്ഷയില്ല... അതിഥി തൊഴിലാളികളില്‍ നിന്ന് പണപ്പിരിവ്, കാരണം ഇതാണ്!!നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും രക്ഷയില്ല... അതിഥി തൊഴിലാളികളില്‍ നിന്ന് പണപ്പിരിവ്, കാരണം ഇതാണ്!!

കൊവിഡ് പ്രതിസന്ധി: പുതുക്കിയ പരീക്ഷ തിയ്യതി ജൂണ്‍ 1 ന് ശേഷം പ്രഖ്യാപിക്കുമെന്ന് എസ്എസ്‌സികൊവിഡ് പ്രതിസന്ധി: പുതുക്കിയ പരീക്ഷ തിയ്യതി ജൂണ്‍ 1 ന് ശേഷം പ്രഖ്യാപിക്കുമെന്ന് എസ്എസ്‌സി

English summary
ICCR Application Date is Extended Due to Covid-19 Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X