ഐസിഎംആറില്‍ അവസരം, ശമ്പളം ഒരു ലക്ഷം വരെ; ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐ സി എം ആര്‍) അവസരം. പ്രോജക്ട് കണ്‍സള്‍ട്ടന്റ് (സയന്റിഫിക്) തസ്തികയിലേക്ക് 'ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് കോര്‍ഡിനേഷന്‍ യൂണിറ്റ് എന്ന പേരില്‍ യോഗ്യതയുള്ളവരും അനുയോജ്യരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. ഒരു ഒഴിവ് നികത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകന് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് പ്രസക്തമായ വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ രണ്ടാം ക്ലാസ് എം എസ് സി + പിഎച്ച്ഡി ബിരുദം എന്നിവ ഉണ്ടായിരിക്കണം. പ്രസ്തുത മേഖലയില്‍ 10 വര്‍ഷത്തെ അനുഭ വസമ്പത്തും വേണം. തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസ ശമ്പളം 100000 രൂപ ലഭിക്കും.

സൂചിപ്പിച്ച തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 70 വയസ്സാണ്. ഒരു ടെസ്റ്റ്/ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷയുടെ/ഇന്റര്‍വ്യൂവിന്റെ തീയതി, സമയം, സ്ഥലം എന്നിവ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ പിന്നീട് അറിയിക്കുന്നതാണ്. യോഗ്യതയും താല്‍പ്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷാ ഫോറം പ്രസക്തമായ രേഖകള്‍ സഹിതം [email protected] എന്ന ഇ-മെയിലില്‍ അവസാന തീയതിയിലോ അതിന് മുമ്പോ സമര്‍പ്പിക്കാവുന്നതാണ്.
നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ ചുരുക്കമായി നിരസിക്കപ്പെടും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 17 ആണ്.












Click it and Unblock the Notifications