ഐസിഎംആറില്‍ അവസരം, 79000 രൂപ വരെ ശമ്പളം ലഭിക്കും; ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. പ്രൊജക്റ്റ് റിസര്‍ച്ച് സയന്റിസ്റ്റ്-II (നോണ്‍-മെഡിക്കല്‍), പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട്-II, പ്രൊജക്റ്റ് നഴ്സ്-II എന്നീ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകള്‍ നികത്താനാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഏഴ് സീറ്റുകളാണ് ഒഴിവുള്ളത്.
ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ്-II (നോണ്‍-മെഡിക്കല്‍) തസ്തികയിലേക്ക് 40 വയസും മറ്റ് തസ്തികകള്‍ക്ക് 30 വയസും ആണ്. ഐസിഎംആര്‍ ജോധ്പൂരിലായിരിക്കും നിയമനം. സാമ്പിള്‍ ശേഖരണത്തിനുള്ള ഫീല്‍ഡ് ട്രിപ്പുകളും ജോലിയുടെ ഭാഗമായി ഉണ്ടാകും. നിയമനത്തിന്റെ സ്വഭാവം 1 വര്‍ഷത്തേക്കുള്ള താല്‍ക്കാലികവും കരാര്‍ അടിസ്ഥാനത്തിലുള്ളതുമാണ്.

ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ അല്ലെങ്കില്‍ എഴുത്ത് പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും. തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐസിഎംആറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് അഭിമുഖ സമയത്ത് പ്രസക്തമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം.
പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ്-II (നോണ്‍-മെഡിക്കല്‍)
ലൈഫ് സയന്‍സ്/സ്റ്റാറ്റിസ്റ്റിക്സില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് പിജി ബിരുദങ്ങള്‍ ഉള്‍പ്പെടെ പ്രസക്തമായ വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ പരിചയവും പിഎച്ച്ഡിയും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലൈഫ് സയന്‍സ്/സ്റ്റാറ്റിസ്റ്റിക്സില്‍ രണ്ടാം ക്ലാസ് ബിരുദം അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് പിജി ബിരുദങ്ങള്‍ ഉള്‍പ്പെടെ പ്രസക്തമായ വിഷയത്തില്‍ പിഎച്ച്ഡിയും മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം.
പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട്-II
അപേക്ഷകര്‍ സയന്‍സ് + ഡിപ്ലോമ (എംഎല്‍ടി/ഡിഎംഎല്‍ടി/എന്‍ജിനീയറിങ്) എന്നിവയില്‍ 12-ാം ക്ലാസ് പാസായിരിക്കണം. കൂടാതെ ബന്ധപ്പെട്ട വിഷയങ്ങളില്‍/മേഖലകളില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ഗവേഷണ സര്‍വേകള്‍ നടത്തി പരിചയമുള്ളത് അഭികാമ്യം.
പ്രോജക്ട് നഴ്സ് -II
അപേക്ഷകര്‍ക്ക് മിനിമം സെക്കന്‍ഡ് ക്ലാസ് അല്ലെങ്കില്‍ തത്തുല്യമായ സിജിപിഎ മൂന്ന് വര്‍ഷത്തെ ജനറല്‍ നഴ്സിംഗ് & മിഡ്വൈഫ് (ജിഎന്‍എം) കോഴ്സ് ഉണ്ടായിരിക്കണം.ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ഗവേഷണ സര്‍വേകള്‍ നടത്തി പരിചയമുണ്ടെങ്കില്‍ ഉചിതം.
പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ്-II (നോണ്‍-മെഡിക്കല്‍) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസ ശമ്പളവും 67,000 18% എച്ച്ആര്‍എ (12,060 രൂപ)യും ലഭിക്കും. ഇത് പ്രകാരം 79,060, മറ്റ് അലവന്‍സുകളൊന്നുമില്ലാതെ ലഭിക്കും.
പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട്-II ന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസ ശമ്പളം 20000 രൂപ.യും + 18% എച്ച്ആര്‍എ (3600 രൂപ)യും അടക്കം മറ്റ് അലവന്‍സുകളൊന്നുമില്ലാതെ 23,600 രൂപ ലഭിക്കും. പ്രോജക്ട് നഴ്സ് -II തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 20000 വും 18% എച്ച്ആര്‍എ (3600 രൂപ)യും അടക്കം മറ്റ് അലവന്‍സുകളൊന്നും കൂടാതെ പ്രതിമാസം 23,600 രൂപ ലഭിക്കും.












Click it and Unblock the Notifications