കമ്പനി സെക്രട്ടറീസ് എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു
ദില്ലി: കമ്പനി സെക്രട്ടറീസ് എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സി എസ് ഇ ഇ ടി) ഫലം പ്രസിദ്ധീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ സി എസ് ഐ ) ആണ് പരീക്ഷഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ 21, 22 തീയതികളിലാണ് പരീക്ഷ നടത്തിയത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് 45 അധിക കേന്ദ്രങ്ങള്‍ കൂടി അനുവദിച്ചായിരുന്നു പരീക്ഷ നടത്തിയത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് icsi.edu എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ആകെ 200 മാര്‍ക്കിന്റെ പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ പേപ്പറിലും 40 ശതമാനം മാര്‍ക്കും ആകെ 50 മാര്‍ക്കുമാണ് വേണ്ടത്.












Click it and Unblock the Notifications