നിങ്ങൾ ഒരു കായിക താരമാണോ, എയർഫോഴ്സിൽ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
കായിക താരങ്ങൾക്ക് എയർഫോഴ്സിൽ അവസരം. ദേശീയ, അന്തർദേശീയ കായിക താരങ്ങൾക്കാണ് ഇന്ത്യൻ എയർ ഫോഴ്സ് അവസരവുമായി കാത്തിരിക്കുന്നത്. ഈമാസം 26 മുതൽ 28 വരെ ലോക് കല്ല്യാൺ മാർഗ് ന്യൂവില്ലിങ്ടൺ ക്യാംപിലെ എയർഫോഴ്സ് സ്റ്റേഷനിൽ സെലക്ഷൻ നടക്കും. അവിവാഹിതരായ പുരുഷന്മാർക്ക് നോൺ ടെക്നിക്കൽ ട്രേഡിലാണ് നിയമനം നൽകുക.
കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
ക്രിക്കറ്റ്, അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്, സ്ക്വാഷ്, സ്വിമ്മിങ്, വോളിബോൾ, ഡൈവിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, റെസിലിങ്, കബഡി, വാട്ടർ പോളോ, വെയിറ്റ് ലിഫ്റ്റിങ് എന്നിവയിൽ തിളങ്ങിയ തരങ്ങൾക്കാണ് അവസരം. 2000 ജൂലായ് 18നും 2004 ജൂൺ 30നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
ഇന്റർമീഡിയറ്റ് -പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. www.airmenselection.cdac.in ൽ വിശദവിവരങ്ങളും അപേക്ഷാഫോമും ലഭ്യമാണ്. അപേക്ഷാഫോമുകൾ iafsportsrec@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം