ഇഗ്നോയിൽ ജോലി നേടാം; 63,000 വരെ ശമ്പളം, ഒഴിവുകളും യോഗ്യതയും അറിയാം
ഡൽഹി ഇന്ദിരാഗാന്ധി നാഷ്ണണൽ ഓപ്പൺ യൂനിവേഴ്സിറ്റിയിൽ നിരവധി ഒഴിവുകൾ. അനധ്യാപക തസ്കികയിലാണ് അവസരങ്ങൾ. ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ എന്നിങ്ങനെയുള്ള തസ്തികകളിലായി 102 ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം , അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് വിഭാഗത്തിൽ 50 ഒഴിവുകളാണ് ഉള്ളത്. ഒഴിവ്-50. 18-27 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടു/ തത്തുല്യവും മിനിറ്റിൽ 40 ഇംഗ്ലീഷ് വാക്ക്/ 35 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ് എന്നിവയാണ് യോഗ്യത. ബിരുദം പൂർത്തിയവർക്ക് മുൻഗണന ലഭിക്കും. 19,900-63,200 രൂപ വരെയാണ് ശമ്പളം.

സ്റ്റനോഗ്രാഫർ തസ്തികയിൽ 52 ഒഴിവുകൾ ഉണ്ട്. 30 വയസാണ് ഉയർന്ന പ്രായപരിധി. എസ് സി ,എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സിക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. കായികതാരങ്ങൾക്ക് അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. വിധവകൾക്കും വിവാഹമോചിതകൾക്കും 35 വയസ്സ് വരെ അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ് ഇളവ് ലഭിക്കും. പ്ലസ്ടു തത്തുല്യവും മിനിറ്റിൽ 40 ഇംഗ്ലീഷ് വാക്ക്/ 35 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും മിനിറ്റിൽ 80 വാക്ക് ഷോർട്ട് ഹാൻഡ് സ്പീഡും ആണ് യോഗ്യത. ബിരുദധാരികൾക്കാണ് മുൻഗണ.
ഫീസ്: 1000 രൂപയാണ് ഫീസ്. വനിതകൾ, എസ് സി ,എസ് ടി വിഭാഗങ്ങൾക്ക് ഫീസ് ഇളവുണ്ട്. ഇവർക്ക് 600 രൂപ നൽകി അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 21 ആണ് അവസാന തീയതി.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ചെന്നൈ, കൊൽക്കത്ത, ഗുവാഹാട്ടി, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലായിരിക്കും പരീക്ഷ.
ഇനി അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം
exams.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിൽ, രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
രജിസ്റ്റർ ചെയ്ത് അപേക്ഷയുമായി മുന്നോട്ട് പോകാം
ആപ്ലിക്കേഷൻ പൂരിപ്പിക്കാം
ആവശ്യമായ രേഖകളെല്ലാം അപ്ലോഡ് ചെയ്ത് കൊടുക്കാം
ഫീ ഓൺലൈനായി അടയ്ക്കുക
അപേക്ഷ സമർപ്പിച്ച് പ്രിന്റ് ഔട്ട് സൂക്ഷിക്കാം
വിശദവിവരങ്ങൾ https://exams.nta.ac.in, https://curect.ntaonline.in പരിശോധിക്കാം












Click it and Unblock the Notifications