കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IISER: ജൂനിയര്‍ റിസര്‍ച്ച് ഫെലോ അവസരം

Google Oneindia Malayalam News

തിരുവനന്തപുരത്ത് വിതുരയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലൊയുടെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ/ പ്രൊജക്ട് അസിസ്റ്റന്റ്-1

യോഗ്യത-ജൂനിയര്‍ റിസര്‍ച്ച് ഫെലോയ്ക്ക് എംഎസ്‌സി കെമിസ്ട്രിയും നെറ്റും. പ്രൊജക്ട് അസിസ്റ്റന്റിന് എംഎസ്‌സി കെമിസ്ട്രിയുമാണ് യോഗ്യത.

പ്രായം-28 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും.

ഫെലൊഷിപ്പ്-ജെആര്‍എഫ്, 31000 രൂപ, പ്രൊജക്ട് അസിസ്റ്റന്റ് 22000.

job

അപേക്ഷ- അപേക്ഷ, ബയോഡാറ്റ, സ്റ്റേറ്റ്‌മെന്റ് ഓഫ് ഇന്ററസ്റ്റ്, ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവ ചേര്‍ത്ത് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കുക. ഇ-മെയിലിന്റെ സബ്ജക്ട് ലൈനായി Appliction for the post of JRF/ Project Assistant എന്ന് രേഖപ്പെടുത്തണം.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ-1

യോഗ്യത- ഫിസിക്‌സ്/ ഫോട്ടോണിക്‌സ്/ മെറ്റീരിയല്‍സ് സയന്‍സ് എന്നിവയില്‍ എംഎസ്‌സി / എംടെക്/ സിഎസ് ഐ ആര്‍/ യുജിസി നെറ്റ്, ഗേറ്റ്, ജെസ്റ്റ് എന്നിവ പാസായിരിക്കണം.

പ്രായം-25 വയസ്, സംവരണ വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും നിയമാനുസൃതമായ അഞ്ച് വര്‍ഷത്തെ വയസിളവ് ബാധികം.

ഫെലോഷിപ്പ്- 31000

അപേക്ഷ-അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവ ചേര്‍ത്ത് [email protected] എന്ന ഇമെയിലിലേക്ക് അയക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി www.iisertvm.ac.in എന്ന വെബ്‌സൈറ്റ് കാണുക. ഏപ്രില്‍ 30 വരെ അപേക്ഷിക്കാം.

English summary
IISER: Vacancy For Junior Research Fellow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X