ശമ്പളം 2.37 ലക്ഷം, ഐഐടി ഖൊരക്പൂരിൽ ഇതാ അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഡൽഹി: ഐ ഐ ടി ഖൊരക്പൂരിൽ നിരവധി ഒഴിവുകൾ. ഈ മാസം 31 വരെയാണ് അപേക്ഷിക്കാൻ അവസരം. ഓൺലൈൻ വഴി അപേക്ഷിക്കാം. യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
പ്രൊഫസർ, അസി.പ്രൊഫസർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ് ക്ലാസോടെയുള്ള പി എച്ച് ഡി അല്ലെങ്കിൽ തത്തുല്യമായ ബിരുദം ഉണ്ടായിരിക്കണം. പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർതക്ക് ഐ ഐ ടി-കൾ, ഐ ഐ എസ് സി ബാംഗ്ലൂർ, ഐ ഐ എം-കൾ, എൻ ഐ ടി ഐ ഇ മുംബൈ, ഐ ഐ എസ് ഇ ആർ-കൾ അല്ലെങ്കിൽ തത്തുല്യമായ സ്ഥാപനങ്ങളിൽ അസോസിയേറ്റ് പ്രൊഫസർ തലത്തിൽ കുറഞ്ഞത് 4 വർഷം ഉൾപ്പെടെ കുറഞ്ഞത് 10 വർഷത്തെ അധ്യാപന/ഗവേഷണ/ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 2,37,542 രൂപയാണ് ശമ്പളം.

അസോസിയേറ്റ് പ്രൊഫസർ
കുറഞ്ഞത് 6 വർഷത്തെ അധ്യാപന/ഗവേഷണ/ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം , കുറഞ്ഞത് 3 വർഷത്തെ അസിസ്റ്റന്റ് പ്രൊഫസർ അല്ലെങ്കിൽ ഐ ഐ ടി-കൾ, ഐ ഐ എസ് സി ബാംഗ്ലൂർ, ഐ ഐ എം-കൾ, എൻ ഐ ടി ഐ ഇ മുംബൈ, ഐ ഐ എസ് ഇ ആർ-കൾ തുടങ്ങിയ സ്ഥാപനങ്ങളിലോ അല്ലെങ്കിൽ തതുല്യമായ സ്ഥാപനങ്ങലിലെ പ്രവൃത്തിപരിചയം. പ്രതിമാസം 2,09,072 രൂപയാണ് ശമ്പളം.
അസിസ്റ്റന്റ്റ് പ്രൊഫസർ ഗ്രേഡ് 1
പിഎച്ച്ഡി സമയത്തുള്ള പ്രവൃത്തിപരിചയം കൂടാതെ കുറഞ്ഞത് 3 വർഷത്തെ അധ്യാപന/ഗവേഷണ/വ്യാവസായിക പരിചയം.
അസിസ്റ്റന്റ്റ് പ്രൊഫസർ ഗ്രേഡ് II
3 വർഷത്തിൽ താഴെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എൻട്രി ലെവലിൽ, പ്രവൃത്തി പരിചയത്തെ ആശ്രയിച്ച് പേ മാട്രിക്‌സിന്റെ ലെവൽ 10-ലോ ലെവൽ 11-ലോ ആയിരിക്കും നിയമിക്കുക. മിച്ച പ്രകടം കാഴ്ചവെച്ചാൽ ലെവൽ 12-ലേക്ക് മാറ്റും. 1,53,446 ആണ് ശമ്പളമായി ലഭിക്കുക.
രാജീവ് ഗാന്ധി സ്കൂൾ ഓഫ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ തസ്തികകളിലേക്കുള്ള യോഗ്യതകൾ:
പിഎച്ച്ഡിയും ബാച്ചിലര്‍ ഓഫ് ലോയ്ക്ക് ശേഷം മാസ്റ്റർ ഓഫ് ലോയിൽ (എൽഎൽഎം) ഫസ്റ്റ് ക്ലാസോ അല്ലെങ്കിൽ ത്തുതുല്യമായ യോഗ്യതയും ഉള്ള, ടാക്‌സ് ലോ, കോംപറ്റീഷൻ ലോ, ലേബർ, ഇൻഡസ്ട്രിയൽ ലോ, കോർപ്പറേറ്റ് ലോ, ഫാമിലി ലോ, ഭരണഘടനാ നിയമം, ക്രിമിനൽ ലോ, ബാങ്കിങ് ആൻഡ് ഫിനാൻഷ്യല്‍ ലോ, ഇന്‍റർനാഷണൽ ലോ തുടങ്ങിയ മേഖലകളിൽ അക്കാദമിക് വൈദഗ്ദ്യവമുള്ള ഉദ്യോഗാർത്ഥികളെയാണ് ആവശ്യം.
കൂടുതൽ വിവരങ്ങൾക്ക് -https://erp.iitkgp.ac.in/Jobs/auth/facapps.htm












Click it and Unblock the Notifications