പാലക്കാട് ഐഐടിയിൽ അവസരം..80,000 രൂപ വരെ ശമ്പളം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
പാലക്കാട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓട്ടോമേഷൻ സെല്ലിലേക്ക് സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, സോഫ്റ്റ്‌വെയർ എൻജിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഒന്നാം ക്ലാസോടെ ബിഇ/ബി ടെക്/എംഎസ്‌സി ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ,ഇൻഫർമേഷൻ ടെക്‌നോളജി, അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോയുള്ള എംസിഎ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് 40 വയസ്സ് കവിയരുത്. കൂടാതെ MVC ഫ്രെയിംവർക്ക്, വെബ് ഡെവലപ്‌മെന്റ് ഫ്രെയിംവർക്ക് (സ്പ്രിംഗ് ), PHP, Java , J2EE സാങ്കേതികവിദ്യകൾ, പ്രത്യേകിച്ച് JSP, JDBC, HTML5, JSON, jQuery പോലുള്ള ജാവ സ്‌ക്രിപ്റ്റ് ഫ്രണ്ട്‌എൻഡ് ഫ്രെയിംവർക്ക് എന്നിവയിൽ വ്യക്തമായ അറിവ് ആവശ്യമാണ്. 60,000 മുതൽ 80,000 രൂപ വരെയാണ് ശമ്പളം. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിൽ 40,000 രൂപ മുതൽ 60,000 രൂപ വരെയാണ് ശമ്പളം. ഇവർക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 35 വയസ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് https://www.iitpkd.ac.in/
റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം: കൂടിക്കാഴ്ച ജനുവരി നാലിന്
പാലക്കാട്: കാലിവസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ എന്‍ പി ആര്‍ ഇ മാക്‌സി എലിസ ലബോറട്ടറിയിലെ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിന് ജനുവരി നാലിന് കൂടിക്കാഴ്ച നടത്തും. ആറുമാസത്തേക്കോ പ്രസ്തുത തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെയോ ആയിരിക്കും നിയമനം. ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വെറ്ററിനറി ലബോറട്ടറിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. മാസവേതനം 20,000 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം കാലിവസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ജനുവരി നാലിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2520626.
സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവ്: അഭിമുഖം 26 ന്
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനത്തിലെ ഒഴിവ് നികത്തുന്നതിനായി ഡിസംബര്‍ 26 ന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അഭിമുഖം നടത്തുന്നു. ഡൊമസ്റ്റിക് വോയ്സ് പ്രോസസ്-മലയാളം തസ്തികയില്‍ പ്ലസ് ടു/ഡിഗ്രി മലയാളത്തില്‍ സംസാരിക്കാനുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്രായപരിധി 30. ശമ്പളം 16,000 രൂപ. ചെന്നൈയിലാണ് നിയമനം.
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യപ്പെടുന്നവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റയുടെ രണ്ട് പകര്‍പ്പ് എന്നിവ കൈവശം കരുതണം. ഫോണ്‍: 0491-2505204.












Click it and Unblock the Notifications