Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പമ്പോ.. മദ്രാസ് ഐഐടിയിലെ മിടുക്കന് ശമ്പളം കോടികൾ! റാഞ്ചിയത് ആഗോള കമ്പനി

ചെന്നൈ: മാസം അഞ്ചക്ക ശമ്പളം കിട്ടുന്നൊരു ജോലി സ്വപ്‌നം കാണുന്നവരാണ് നമുക്കിടയിലെ പലരും. അതോടെ ജീവിതം സെറ്റായി എന്ന് കരുതുന്നവർ. കഴിവുണ്ടെങ്കില്‍ പതിനായിരങ്ങളല്ല ലക്ഷങ്ങളും കോടികളും വരെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ശമ്പളമായി വരും എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല.

ഐ ഐ ടി മദ്രാസിലെ ഒരു മിടുക്കന് അന്താരാഷ്ട്ര കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത് കേട്ടാല്‍ കണ്ണ് തള്ളിപ്പോകുന്ന ശമ്പളമാണ്. ഒരു മാസത്തെ ശമ്പളം മതിയാകുമല്ലോ ജീവിതം തന്നെ മൊത്തത്തില്‍ മാറാന്‍ എന്ന് തോന്നിപ്പോകും.അപ്പോള്‍ ഒരു വര്‍ഷത്തെ മാത്രം ശമ്പളമോ?! അത് കോടികള്‍ വരും.

salary
Photo Credit:

AI Image

അതെ, 4.3 കോടിയുടെ വാര്‍ഷിക ശമ്പള പാക്കേജ് ആണ് ഐ ഐ ടി മദ്രാസിലെ വിദ്യാര്‍ത്ഥിക്ക് ജെയ്ന്‍ സ്ട്രീറ്റ് എന്ന കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത് ഒരു മാസം അക്കൗണ്ടിലേക്ക് ശമ്പളമായി എത്തുക ഏകദേശം 35 ലക്ഷത്തോളം രൂപ ആയിരിക്കും. ശമ്പളം, ബോണസ്, താമസം അടക്കമുളളവ ഉള്‍പ്പെടെയാണ് പാക്കേജ്. അന്തരാഷ്ട്ര കമ്പനികളിലേക്ക് വളരെയേറെ പ്ലേസ്‌മെന്റുകള്‍ നടക്കുന്ന ഈ സമയത്ത് വന്നിരിക്കുന്ന ഏറ്റവും വലിയ ശമ്പള ഓഫര്‍ ആണ് ഇത്.

ആഗോള ട്രയ്ഡിംഗ് കമ്പനിയാണ് ജെയ്ന്‍ സ്ട്രീറ്റ്. അതുകൊണ്ട് തന്നെ ജോലി സ്വീകരിക്കുകയാണെങ്കില്‍ ഹോങ്കോങിലേക്ക് താമസം മാറ്റേണ്ടി വരും. അക്കാര്യത്തിലും ടെന്‍ഷന്‍ വേണ്ട. കാരണം അതിനുളള ചിലവ് കമ്പനി തന്നെ വഹിക്കും. ജെയ്ന്‍ സ്ട്രീറ്റ് കമ്പനി കണ്ണുവെച്ച ആ മിടുക്കന്‍ ആരാണ് എന്നുളള വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഐ ഐ ടി മദ്രാസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിദ്യാര്‍ത്ഥി നേരത്തെ ജെയ്ന്‍ സ്ട്രീറ്റ് കമ്പനിയില്‍ ഇന്റേണ്‍ ആയി ജോലി ചെയ്തിട്ടുളളതാണ്. ഹോങ്കോങ്ങില്‍ കമ്പനിയുടെ ട്രേഡര്‍ ആയിട്ടാണ് ഇനി ജോലി ചെയ്യേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+