കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ തൊഴില്‍ നിയമനങ്ങളില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; ജൂണിനെ അപേക്ഷിച്ച് ഉയര്‍ന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വിവിധ ജോലികളിലേക്കുള്ള നിയമനം കഴിഞ്ഞ മാസത്തേതിനേക്കാള്‍ വര്‍ധിച്ചുവെന്ന് നിക്രി ജോബ് ഇന്‍ഡെക്‌സ് സൂചിക വ്യക്തമാക്കുന്നു. 2020 ജൂണ്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം ഇത് 1208 ആയിരുന്നുവെങ്കില്‍ ജൂലൈ 20 ലേക്ക് എത്തുമ്പോള്‍ ഇത് 1263 ആയി. ദേശീയ തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് നിയമനങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. അതേസമയം ഇയര്‍ ഓണ്‍ ഇയര്‍ അടിസ്ഥാനത്തിലെ നിയമന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നിട്ടില്ല. വാര്‍ഷികാടിസ്ഥാനത്തിലുള്ള നിയമനം ഇപ്പോഴും 40 ശതമാനം കുറഞ്ഞിരിക്കുകയാണ്.

വ്യവസായ മേഖലകളായ ഹോട്ടല്‍/ റസ്‌റ്റോറന്റ്/ എയര്‍ലൈന്‍സ്/ ട്രാവല്‍ (-80 %), റിട്ടെയില്‍( -71%), റിയല്‍ എസ്റ്റേറ്റ് (-60%), ഓയില്‍& ഗ്യാസ് പവര്‍(-58%) എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഈ കാലയളവിന് വിഭിന്നമായി പ്രതിസന്ധികള്‍ തുടരുകയാണ്. അതേസമയം ഐടി, ബിപിഒ/ ഐടിഇഎസ്, എഫ്എംസിജി, അക്കൗണ്ടിംഗ്, ഫാര്‍മ/ ബയോടെക്, മെഡിക്കല്‍/ ആരോഗ്യരംഗം എന്നീ മേഖലകളില്‍ നിയമനങ്ങളില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി.

job

നൗക്രി.കോമിലെ തൊഴില്‍ ലിസ്റ്റിംഗുകളെ അടിസ്ഥാനമാക്കി നിയമന പ്രവര്‍ത്തനങ്ങള്‍ കണക്കാക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സൂചികയാണ് നൗക്രി ജോബ് സ്പീക്ക്.

Recommended Video

cmsvideo
India To Assess Russai's Vaccine

മെട്രോകളില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് കൂടിയതിനാലും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍കൊണ്ടും പല സ്ഥലങ്ങളില്‍ നിയമനം ദേശിയ ശരാശരിയേക്കാള്‍ കുറവാണ്. മെട്രോ നഗരങ്ങളായ ചെന്നൈ,മുംബൈ, ബംഗ്‌ളൂരു തുടങ്ങിയ ഇടങ്ങളില്‍ നിയമനത്തില്‍ ഇടിവ് വന്നു. ഒപ്പം ചണ്ഡീഗഢ്, കൊച്ചി, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ചെറിയ തോതിലും നിയമനം കുറഞ്ഞിട്ടുണ്ട്.

ജൂലൈയില്‍ നിയമനങ്ങളില്‍ ചെറിയ തോതില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം രാജ്യത്ത് ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയതിനാലാണെന്ന് നൗക്രി.കോം ചീഫ് ബിസിനസ് ഓഫീസര്‍ പവന്‍ ഗോയല്‍ പറഞ്ഞു. റിക്രൂട്ട്‌മെന്റ/ എംപ്ലോയിമെന്റ്, മീഡിയ/ എന്റര്‍ടെയ്ന്‍മെന്റ്, കണ്‍സ്ട്രക്ഷന്‍/ എന്‍ജിനീയറിംഗ് എന്നീ മേഖലകള്‍ ജൂണിനെ അപേക്ഷിച്ച് തിരികെ വരികയാണെന്നും അ്‌ദ്ദേഹം പറഞ്ഞു.

അതേസമയം ഐടി, ബിപിഒ/ ഐടിഇഎസ്, എഫ്എംസിജി, അക്കൗണ്ടിംഗ് എന്നിവ ഈ മാസത്തെ നിയമനത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. വിദ്യാഭ്യാസം/ അദ്ധ്യാപനം എന്നിവയില്‍ 49 ശതമാനം വളര്‍ച്ച, ഫാര്‍മസ്യൂട്ടിക്കല്‍സ്/ ബയോടെക് (36 ശതമാനം), സെയില്‍സ്/ ബിസിനസ് ഡെവലപ്പ്മെന്റ് (33 ശതമാനം) എന്നീ മേഖലകളിലെയും ജീവനക്കാരില്‍ പ്രതിമാസ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ സൂപിപ്പിക്കുന്നു.

അണ്ണാഡിഎംകെയെ 'മുക്കി' ബിജെപി; പ്രമുഖര്‍ ചാടുന്നു, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റം?അണ്ണാഡിഎംകെയെ 'മുക്കി' ബിജെപി; പ്രമുഖര്‍ ചാടുന്നു, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റം?

'നൈസായി ദേശാഭിമാനി കൈകഴുകി, എല്ലാം മനോരമയുടെ തലയിൽ'! 'അയ്യോ പാവം സിപിഎമ്മുകാർ', പരിഹസിച്ച് ബൽറാം!'നൈസായി ദേശാഭിമാനി കൈകഴുകി, എല്ലാം മനോരമയുടെ തലയിൽ'! 'അയ്യോ പാവം സിപിഎമ്മുകാർ', പരിഹസിച്ച് ബൽറാം!

English summary
improvement in hiring activity as compared to June 2020 mark Naukri JobSpeak Index
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X